മൂവാറ്റുപുഴയില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

EKM-ACCIENTമൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് കാര്‍യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 3.15 ഓടെ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമായിരുന്നു അപകടം.  തൃപ്പൂണിത്തുറ പുത്തന്‍വീട് സുമേഷ് (43), മിനി (30), ജയകുമാര്‍ (26), തപ്പൂണിത്തുറ അയ്യപ്പാനന്ദ് ശിവപ്രസാദ് (30), ഗ്രേഷ്മ ശിവപ്രസാദ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്ണില്‍നിന്നും മടങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം മറ്റൊരു കാറില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.

Related posts