പതിനാലുകാരനെ പീഡിപ്പിച്ച ഇരുപത്താറുകാരി അറസ്റ്റില്‍, സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ

14 കാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. സയന്‍സ് അദ്ധ്യാപിക സ്റ്റെഫാനി പീറ്റേഴ്സണ്‍ ആണ് പിടിയിലായത്. 8 ാം ഗ്രേഡ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബുധനാഴ്ചയാണ് സ്റ്റെഫാനി പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ നവംബറിലാണ് സ്റ്റെഫാനി 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. നഗ്‌നചിത്രങ്ങള്‍ അയച്ച് യുവതി കുട്ടിയെ വശത്താക്കുകയായിരുന്നു.

കുട്ടിയെ മയക്കരുമരുന്ന് വലുപ്പിച്ചെന്നും നിരന്തരം ഇത് എത്തിച്ച് നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി 11 മണിയോടെ വീട്ടിലെത്തുന്ന സ്റ്റെഫാനി മകനുമായി കാറില്‍ പോകുമെന്നും ഏറെ നേരം ചെലവഴിച്ച ശേഷമാണ് അവനെ തിരികെ കൊണ്ടുവിടാറെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Related posts