മെഡിക്കല്‍ കോളജില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു

TCR-THATTIKONDUPOKKUതൃശൂര്‍: മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍നിന്ന് ഒന്നരവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പത്തനംതിട്ട കുളനട പെങ്കിലോടത്ത് വീട്ടില്‍ സരസു(48), തിരുവനന്തപുരം പാറശാല മല്ലന്‍വാട് പാലയ്യനാടാന്‍ മുത്തുകുമാര്‍ (48) എന്നിവരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുള്ള അഭിരാമി എന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളെയോ കാണാതായ കുഞ്ഞിനെയോകുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരം നല്‍കണമെന്നു പോലീസ് അറിയിച്ചു. ഫോണ്‍: 9497962 833,0487-2306303, 9497980592, 0487-2202434.

Related posts