യുവാവിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

pkd-arrestപാലക്കാട്: ഗുണ്ടാ ആക്്ടില്‍ ജയിലില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ കളിയാക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താല്‍ മൂത്താന്‍തറ സ്വദേശി സിനോജി(24)നെ കമ്പിവടി കൊണ്ട് അടിച്ച് മുറിവേല്‍പ്പിക്കുകയും ബൈക്ക് അടിച്ച് തകര്‍ക്കുകയും ചെയ്ത കേസില്‍ നാലു പേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മൂത്താന്‍തറ സ്വദേശികളായ വിഷ്ണുപ്രസാദ് എന്ന കാക്ക വിഷ്ണു (22), വൈശാഖ് (23), ഗിരീഷ് (30), ദിനേഷ് (28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് സി ഐ ടി സി മുരുകന്‍, സി പി ഒമാരായ ആര്‍ കിഷോര്‍, ബിനോജ്, ഷെരീഫ് നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts