ആര്‍ത്രോസ്കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി. ഏതൊക്കെ സര്‍ജറികള്‍ ആര്‍ത്രോസ്കോപ്പിയിലൂടെ സാധ്യമാകുന്നു? സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ രീതിയാണ് ആര്‍ത്രോസ്കോപ്പി. പൊട്ടിയ ലിഗമെന്റുകള്‍ പുനര്‍നിര്‍മിക്കാനും പരിക്കുപറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമുള്ള മികച്ച മാര്‍ഗമാണ് ആര്‍ത്രോസ്കോപ്പി. ഇതു കൂടാതെ സന്ധികള്‍ക്കുള്ളില്‍ നിന്നു ബയോപ്സി എടുക്കാനും ചെറിയ ട്യൂമറുകള്‍ നീക്കംചെയ്യാനും ആര്‍ത്രോസ്കോപ്പി പ്രയോജനകരമാണ്. സന്ധിയുടെ അനക്കത്തെ തടസപ്പെടുത്തുന്ന...