ലോകത്തില്‍ കണെ്ടത്തിയിട്ടുള്ള ഗൊറില്ലകളില്‍ ഏറ്റവും വലുത് ഗാര്ഗഞ്ച്വ ഗൊറില്ലയാണെന്നു കരുതപ്പെടുന്നു. 1929ല്‍ ആഫ്രിക്കയില്‍ ജനിച്ച ഗൊറില്ല ന്യൂമോണിയ ബാധിച്ച് 1949ലാണ് മരിച്ചത്. കടക്കെണിയില്‍ കുടുങ്ങിയ ഒരു സര്‍ക്കസ് കുടുംബത്തെ തന്റെ മികച്ച അഭ്യാസ പ്രകടനങ്ങളിലൂടെ കടബാധ്യതയില്‍നിന്നു മോചിപ്പിച്ച സഹായി കൂടിയായിരുന്നു ഗാര്ഗഞ്ച്വ. മുഖത്ത് ആസിഡ് വീണുണ്ടായ ഒരു പാടായിരുന്നു അവന്റെ തിരിച്ചറിയല്‍ അടയാളം.
ബാല്യത്തില്‍ ബഡ്ഡി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗാര്ഗഞ്ച്വ ഒടുവില്‍ ഫ്രാങ്കോയിസ് റാബ്ലൈസ് എന്ന പേരിലാണ് അറിയപ്പെട്ടത്. അവന്റെ അസ്ഥികൂടം പീബോഡി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഗൊറില്ലയുടെ ശരീരഭാരം 550 പൗണ്ടും ഉയരം 6.6 അടിയുമാണ്. ലോകത്തില്‍ ഏറ്റവും ഭാരമുണ്ടായിരുന്ന ഗൊറില്ല എന്ന പദവി അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയില്‍ ജീവിച്ചിരുന്ന ഫില്ലിനുള്ളതാണ്. 860 പൗണ്ട് ഭാരമുണ്ടായിരുന്ന അവന്റെ ഉയരം 5.9 അടിയായിരുന്നു.
ഗൊറില്ലകളെക്കുറിച്ചു രസകരമായ നിരവധി കഥകളുണ്ട്. യുഎസിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ അടുത്ത ദിവസമാണ് 17 വയസുള്ള ഒരു ഗൊറില്ലയെ വെടിവച്ചുകൊന്നത്. ഗൊറില്ലയുടെ താമസസ്ഥലത്തെ കിടങ്ങില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്നു മൃഗശാലാ ഡയറക്ടര്‍ തെയ്ന്‍ മയ്നാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഹരാംബെ എന്ന ഗൊറില്ലയുടെ ശരീരഭാരം 180 കിലോഗ്രാമായിരുന്നു. മൃഗശാലയുടെ ചരിത്രത്തിലെ ആദ്യ സംഭവംകൂടിയായിരുന്നു ആ കൊലപാതകമെന്നും അധികൃതര്‍ അറിയിച്ചു. ഗൊറില്ലയെ വെടിവച്ചു കൊന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അക്രമാസക്തനായ ആ ഗൊറില്ല നാലു വയസുകാരനെ കൊല്ലാന്‍ ഇടയാകുമായിരുന്നു.
മനഃപൂര്‍വമല്ലാത്ത മൃഗഹത്യ എന്ന പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1986ല്‍ ജഴ്സി ദ്വീപില്‍ ഗൊറില്ല മനുഷ്യരക്ഷകനായ ഒരു ചരിത്രമുണ്ട്. അന്നു ഗൊറില്ലകളുടെ സംഘത്തില്‍പ്പെട്ടുപോയ അഞ്ചു വയസുകാരനെയാണ് അവരുടെ ആക്രമണത്തില്‍നിന്നു ജംബോ എന്നു പേരുള്ള ഗൊറില്ല രക്ഷിച്ചു മനുഷ്യസ്നേഹിയായ ഗൊറില്ല എന്ന ചരിത്രം സൃഷ്ടിച്ചത്.
ജോര്‍ജ് മാത്യു പുതുപ്പള്ളി