രഹസ്യ വാഹനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

alp-adoorprakashമുണ്ടക്കയം: ഭൂമി ഇടപാട് കേസില്‍ ആരോപണവിധേയനായ മന്ത്രി അടൂര്‍ പ്രകാശ് മുണ്ടക്കയത്തിനു സമീപമുള്ള വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തികച്ചും സ്വകാര്യമായിരുന്നു ദര്‍ശനം. പോലീസിനെപ്പോലും വിവരം അറിയിക്കാതെ രഹസ്യ വാഹനത്തില്‍ എത്തിയ മന്ത്രി ശത്രുദോഷം മാറാനുള്ള നടഗുരുതി, വെള്ളംകുടി, ശത്രുസംഹാരം, രക്തപുഷ്പാഞ്ജലി എന്നീ വഴിപാടുകളാണ് നടത്തിയത്.  സീറ്റ് ലഭിച്ചതിനാലാണ് ക്ഷേത്രത്തില്‍ എത്തിയതും വഴിപാട് നടത്തിയതെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസം മുന്‍പ് ബാര്‍ വിവാദത്തിലെ ബിജു രമേശും സന്ദര്‍ശനം നടത്തിയിരുന്നു.

Related posts