രാത്രിയില്‍ ഉറക്കമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! താരാട്ടുപാടി ഉറക്കാന്‍ വെബ്‌സൈറ്റുകളും

Sleepingരാത്രിയില്‍ ഉറക്കമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളെ താരാട്ടു പാടി ഉറക്കാനായി ഒരു വെബ്‌സൈറ്റ് തയാറായിരിക്കുന്നു. നാപ്ഫഌക്‌സ് എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റില്‍ മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന വ്യത്യസ്തതരം വീഡിയോകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ താരാട്ടുകള്‍ അത്ര ആസ്വാദ്യകരമാകണമെന്നില്ല. രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഫിസിക്‌സ് ക്ലാസുകളും ചിക്കന്‍ കറി ഉണ്ടാക്കുന്നതിന്റെ വിവരണങ്ങളുമെല്ലാം പ്രേഷകരില്‍ ഉറക്കം സൃഷ്ടിക്കും എന്നതിന് സംശയമില്ല.

തലച്ചോറിന് വിശ്രമം നല്കി പ്രേഷകരെ ശാന്തമായ ഉറക്കത്തിലേക്ക് നയിക്കുന്നതാണ് വെബ്‌സൈറ്റെന്ന് ഇതിന്റെ സ്ഥാപകരായ വിക്ടര്‍ ഗുട്ടറെസ് ഡി ടെനയും ഫ്രാന്‍സെസ് ബോണെറ്റും പറയുന്നു. വെബ്‌സൈറ്റിലേക്ക് വീഡിയോകള്‍ തെരഞ്ഞെടുത്തത് അവയുടെ വിരസതയും ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലസംഗീതവും അനുസരിച്ചാണ്. കായികം,വിദ്യാഭ്യാസം, സംഗീതം ഡോക്യൂമെന്ററി തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഈ ഉറക്കുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആളുകള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് ഇതില്‍ ഏതുവേണമെങ്കിലും അവരുടെ താരാട്ടായി തെരഞ്ഞെടുക്കാം. ഉറക്കമില്ലാത്തവര്‍ക്ക് തികച്ചും സൗജന്യമായി ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം.

Related posts