രേഖകളില്ലാതെ കൊണ്ടുവന്ന അഞ്ചരകിലോ വെള്ളി പിടികൂടി

pkd-silverവാളയാര്‍: ടോള്‍ പ്ലാസക്കു സമീപത്തുവച്ച് തമിഴ്‌നാട്ടില്‍നിന്നും കടത്തികൊണ്ടുവന്ന അഞ്ചരകിലോ വെള്ളി മണ്ണാര്‍ക്കാട് എക്‌സൈസ് ടാക്‌സ് ഫോഴ്‌സ് പിടികൂടി. സംഭവത്തില്‍ കല്‍പ്പാത്തി സ്വദേശി അരുണാചലം(32) പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തമിഴ്‌നാട് ബസില്‍ പരിശോധനക്കിടെയാണ് വെള്ളി കണ്ടെത്തിയത്. വാണിജ്യനികുതി വകുപ്പിന് പ്രതിയേയും വെള്ളിയും കൈമാറി. രണ്ടേകാല്‍ ലക്ഷത്തോളം രൂപ വിലവരും പിടിച്ചെടുത്ത വെള്ളിക്ക്. മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ്, എ.കെ. സുമേഷ്, സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ ടി.കെ. മഹേഷ്,കൃഷ്ണദാസ്, ലിസി, ജയപ്രകാശ് എന്നിവരാണ് പിടികൂടിയത്.

Related posts