മാ​സ്ക് കു​റ​ഞ്ഞ വി​ല​യി​ൽ! മാ​സ്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് 4.5 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​; സംഭവം പയ്യന്നൂരില്‍…

പ​യ്യ​ന്നൂ​ർ: മാ​സ്ക് കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് നാ​ല​ര ല​ക്ഷം കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ ആ​ൾ അ​റ​സ്റ്റി​ൽ.

ക​വ്വാ​യി​യി​ലെ എ.​പി.​മു​ഹ​മ്മ​ദ് നൗ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

വ്യാ​പാ​രി​യാ​യ പി​ലാ​ത്ത​റ​യി​ലെ സ​ജീ​വ​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന​ടു​ത്ത് താ​മ​സ​മാ​ക്കു​ക​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

50,000 മാ​സ്ക് ന​ൽ​കാ​മെ​ന്നേ​റ്റ് നാ​ല​ര ല​ക്ഷം രൂ​പ പ്ര​തി കൈ​പ്പ​റ്റി​യി​രു​ന്നു. പ​ണം വാ​ങ്ങി​യ ശേ​ഷം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ​തി​ല്ല. കൂ​ടാ​തെ ഇ​യാ​ൾ ഇ​വി​ടെ നി​ന്നും താ​സ​വും മാ​റ്റി.

ഇ​തേ തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, കോ​യ​മ്പ​ത്തൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മാ​ങ്ങാ​ട് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​സ്പ​ദ​മാ​യ ത​ട്ടി​പ്പി​ന് ശേ​ഷം മാ​സ്കി​ന്‍റെ ഓ​ൺ​ലൈ​ൻ ബി​സി​ന​സി​ന്‍റെ പേ​രി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

എ​സ് ഐ ​മ​നോ​ഹ​ര​ൻ, എ ​എ​സ് ഐ ​അ​ബ്ദു​ൾ റൗ​ഫ്, സു​നി​ത ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment