രോഗികള്‍ക്ക് സൗജന്യസേവനം; കിഡ്‌നി ടാക്‌സികള്‍ ഓടിത്തുടങ്ങി

tcr-kidnitaxiതൃശൂര്‍: തൃശൂര്‍ നഗരത്തില്‍നിന്നും 15 കിലോമീറ്റര്‍ ചുറ്റളവില്‍ കിഡ്‌നി രോഗികള്‍ക്കായി സൗജന്യ സേവനം നല്കാന്‍ കിഡ്‌നി ടാക്‌സികള്‍ ഓടിത്തുടങ്ങുന്നു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രണ്ട് ടാക്‌സികളാണ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കിഡ്‌നി രോഗികളെ ഡയാലിസിസ് നടത്തുന്ന ആശുപത്രിയിലേക്കും തിരിച്ചു വീട്ടിലേക്കും എത്തിക്കും.

തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫഌഗ് ഓഫ് നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ഫാ. ഡേവിസ് ചിറമ്മല്‍ ആമുഖപ്രഭാഷണം നടത്തി. കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് സി.ആര്‍. വത്സന്‍, വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കര്‍, ആക്്ട്‌സ് തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനന്‍ എന്നിവര്‍ ആശംസകള്‍നേര്‍ന്നു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ജി. മോഹനചന്ദ്രന്‍ സ്വാഗതവും സിഇഒ തോമസ് ജേക്കബ് നന്ദിയും പറഞ്ഞു.

Related posts