കുറവിലങ്ങാട്: വെമ്പള്ളി പഞ്ചായത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ കടയുടെ തറതുരന്ന് 1200 കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ചു. തോട്ടപ്രാങ്കല് തമ്പിയുടെ ഉടമസ്ഥതയിലുള്ള തോട്ടപ്രാങ്കല് റബേഴ്സിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. രാവിലെ എട്ടരയോടെ കട തുറക്കാനെത്തിയ തമ്പി കടയുടെ മേശ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ ്കടയുടെ പിന്‍ഭാഗത്തെ തറ തുരന്നനിലയില്‍ കണ്ടെത്തിയത്.
എംസി റോഡിന് സമീപത്തുള്ള കടയുടെ രണ്ട് ഷട്ടറുകളായുള്ള കെട്ടിടത്തില്‍ റബര്‍ ഷീറ്റ് സൂക്ഷിച്ചിരുന്ന മുറിയുടെ പിന്‍ഭാഗത്തെ തറയാണ് തുരന്നത്. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച തറയുടെ കരിങ്കല്ലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ഇത്തരത്തില്‍ സൃഷ്ടിച്ച ദ്വാരത്തിലൂടെ റബര്‍ വലിച്ചുപുറത്തെടുക്കുകയായിരുന്നുവെന്നാണ് നിഗമനം. കടയിലും സമീപത്ത് വീടിനോട് ചേര്‍ന്നുള്ള ഗോഡൗണിലുമായി 11 ടണ്ണോളം റബര്‍ ഷീറ്റ് സൂക്ഷിച്ചിരുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.