റെയില്‍വേസ്റ്റേഷ നില്‍നിന്ന് വസ്ത്രക്കെട്ടുകള്‍ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

ktm-arrestകൊല്ലം: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വസ്ത്രക്കെട്ടുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെ അലഹബാദ് സ്വദേശി പിടിയിലായി. കൊല്ലം പീരങ്കി മൈതാനത്ത് താല്‍കാലിക തുണി സ്റ്റാള്‍ നടത്തുന്ന അമര്‍ജിത് (36) ആണ് അറസ്റ്റിലായത്. കൊല്ലം സ്‌റ്റേഷനിലത്തെിയ നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് ആറ് ബണ്‍ഡില്‍ തുണിക്കെട്ടുകള്‍ ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ ഇറക്കിയിരുന്നു. ഇതില്‍നിന്ന് ഒരു കെട്ടാണ് അമര്‍ജിത് കടത്തിയത്.

തൊട്ടടുത്ത പ്‌ളാറ്റ്‌ഫോമിന്റെ വശത്തേക്ക് മാറ്റി വേറെ ചാക്കുകളിലേക്ക് തുണി മാറ്റുന്നതിനിടെയാണ് ആര്‍പിഎഫിന്റെ പിടിയിലായത്. ആര്‍പിഎഫ് സി.ഐ ആര്‍. എസ്. രാജേഷ്, എസ്.ഐ ഉപേന്ദ്രകുമാര്‍, എച്ച്.സിമാരായ വിജയകൃഷ്ണന്‍, ജ്യോതി, കുഞ്ഞുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts