റോഡരികിലെ പരസ്യബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി

alp-board ആലപ്പുഴ: എസി റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ കാറ്റില്‍ കടപുഴകുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാ കുന്നു. റോഡിന് സമീപത്തായി ഇരുമ്പു പൈപ്പില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റില്‍  കടപുഴകി വീണത്. ഇത്തരത്തില്‍ വീണ ബോര്‍ഡുകളില്‍ പലതും  റോഡിലേക്ക് തള്ളി നില്ക്കുന്ന സ്ഥിതിയിലാണ്. വാഹന ങ്ങള്‍ക്ക് സൈഡ് കൊടുക്കുന്ന അവസരത്തിലാണ് ഇത് ഏറെ ഭീഷണിയുയര്‍ത്തുന്നത്. വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്ന ഇരുചക്രവാഹനയാത്രക്കാരാണ് ഇത്തരം ബോര്‍ഡുകളുടെ ഭീഷണിയിലായിരിക്കുന്നത്.

നേരത്തെ പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് റോഡില്‍ നിന്നും കൃത്യമായ അകലം പാലിച്ച് മാത്രമേ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാവുവെന്നതാണ് ചട്ടം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പലയിടങ്ങളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പരസ്യ നികുതി പിരിക്കുന്നത്. ആയതിനാല്‍ ഇത്തരം ബോര്‍ഡുകളുടെ സ്ഥാപിക്കല്‍ നിയന്ത്രിക്കേണ്ട ചുമതലയും ഇവര്‍ക്കുണ്ട്. എന്നാല്‍ ഈകാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.

Related posts