റോഡരികില്‍ നട്ടുപിടിപ്പിച്ച തണല്‍ മരങ്ങള്‍ നശിപ്പിച്ചു

KNR-MARAMതളിപ്പറമ്പ്:  റോഡരികില്‍ നട്ടുപിടിപ്പിച്ച തണല്‍ ഫലവക്ഷങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.    എടക്കോം തണല്‍ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ മഠംതട്ട് മുതല്‍ പെരുമ്പടവ് വരെ റോഡരികില്‍ നട്ടുപിടിപ്പിച്ച കാപ്പി, നെല്ലി, പ്ലാവ് മരങ്ങളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. നല്ലരീതിയില്‍ വളര്‍ന്നു പന്തലിച്ച മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെട്ടിമുറിച്ചിട്ട നിലയിലാണ്.   തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ നട്ടുപിടിപ്പിച്ച മരങ്ങളാണിത്. മരങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുമ്പ് വേലികള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. മരങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മരങ്ങള്‍ രാത്രിയുടെ മറവില്‍ നശിപ്പിക്കുന്നതിനെതിരെ കാവല്‍ ഉള്‍പ്പെടെയുള്ളവ ഒരുക്കാനുള്ള തീരുമാനത്തിലാണ് സംഘം പ്രവര്‍ത്തകര്‍.

Related posts