റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

bikeന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡലായ ഹിമാലയന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ ഓണ്‍ റോഡ് വില 1,73,676 രൂപ. ഗ്രാനൈറ്റ്, സ്‌നോ നിറങ്ങളില്‍ ഇറങ്ങുന്ന ഹിമാലയന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വൈകാതെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും എത്തുമെന്നാണ് സൂചന.

ഹൈ ടോര്‍ക്കും കുറഞ്ഞ ആര്‍പിഎമ്മും ഉള്ള പുതിയ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. മെയിന്റനന്‍സ് ചെലവു കുറയ്ക്കുന്ന പുതിയ ഡിസൈനും മെറ്റീരിയലുമാണ് ഹിമാലയനിലുള്ളത്. മാത്രമല്ല 10,000 കിലോമീറ്ററില്‍ എന്‍ജിന്‍ ഓയില്‍ മാറിയാല്‍മതിയെന്ന് കമ്പനി അവകാശപ്പെടുന്നുമുണ്ട്. 15 ലിറ്റര്‍ ഇന്ധന ടാങ്ക് ഏകദേശം 450 കിലോമീറ്റര്‍ യാത്രയ്ക്കുപകരിക്കുമെന്നും കമ്പനി പറയുന്നു. ലഗേജുകള്‍ വയ്ക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് ആണുള്ളത്.

Related posts