അവിട്ടത്തൂര്‍:മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നു നല്കിയ വിവാഹ സല്കാരം ഏറെ പുതുമയേകി. അവിട്ടത്തൂര്‍ ചിററിലപ്പിള്ളി തൊമ്മാന ഡേവിസ്-അനിത ദമ്പതിമാരുടെ മകന് ഡാനിസും കുതിരത്തടം തെക്കിനിയത്ത് പോ ളി-ബേബി ദമ്പതിമാരുടെ മകള്‍ ഡോ. നിമ്മിയും തമ്മിലുള്ള വിവാഹമായിരുന്നു ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. കാലഘട്ടത്തിന് ആവശ്യമായ ബോധവല്‍ക്കരണം നല്‍കികൊണ്ട് വ്യത്യസ്തയാര്‍ന്ന രീതിയിലായിരുന്നു വിരുന്നു സല്കാരം.
തീവ്രവാദികളാല്‍ ബന്ധിതനാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകള്‍ തുടങ്ങി മദ്യത്തിന്റെ ദുരന്തഫലങ്ങള്‍, മാതാപിതാക്കന്മാരോടുള്ള കടമകള്‍, പ്രത്യേകിച്ചും വൃദ്ധമാതാപിതാക്കളോടുള്ള കടമകള്‍, സ്ത്രീ പീഡനങ്ങള്‍, ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള നിലപാടുകള്‍ വരെയുള്ള ബാനറുകള്‍ ഉയര്‍ത്തി ബലൂണുകള്‍ പറപ്പിച്ചുകൊണ്ട് വധൂവരന്മാരുടെ ആശയത്തെ ജനമധ്യത്തിലേക്ക്് പകര്‍ന്നു നല്കി.
കൂടാതെ ജലസംരക്ഷണം, വൃക്ഷസംരക്ഷണം, ഭീകരവാദം തുടങ്ങിയ ആശയങ്ങള്‍ അടങ്ങിയ ബാനറുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒളിംമ്പിക്സ് താരങ്ങളായ സിന്ധു, സാക്ഷി മാലിക് എന്നിവരെയും ഈ വിവാഹഘോഷമേള അനുസ്മരിച്ചു. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് ട്രാഫിക് നിയമത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വധൂവരന്മാര് സ്വഭവനത്തിലേക്ക് പ്രവേശിച്ചത്.