ലൈറ്റ്‌സ് ഔട്ട്: ഒരപൂര്‍വ ഹൊറര്‍ ത്രില്ലര്‍

horrer160716പിശാചുക്കളുടെ കഥയുമായി പ്രദര്‍ശനത്തിനെത്തുന്ന ഹോളിവുഡ് നാച്വറല്‍ ഹൊറല്‍ ത്രില്ലര്‍ ചിത്രമാണ് ലൈറ്റ്‌സ് ഔട്ട്. സുന്ദരിയും ബുദ്ധിമതിയുമായ യുവതിയാണു റബേക്ക. വെളിച്ചം നഷ്ടപ്പെട്ട് ഇരുട്ടുപരന്നുകഴിയുമ്പോഴാണു റബേക്കയെ ഭയപ്പെടുത്തിക്കൊണ്ടു പിശാചുക്കള്‍ അവള്‍ക്ക് ചുറ്റും നിരക്കുന്നത്. ഇരുട്ട് റബേക്കയ്ക്ക് അസഹ്യമാണ്. പക്ഷേ, താന്‍ അനുഭവിക്കുന്ന ഈ ഭീതി ആരോടും പറയാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. പിശാചുബാധിച്ചവളായി നാട്ടുകാര്‍ അവളെ ചിത്രീകരിച്ചാലോ?

വാര്‍നര്‍ ബ്രോസ് അവതരിപ്പിക്കുന്ന ലൈറ്റ്‌സ് ഔട്ട് ഡേവിഡ് എഫ് സാന്‍ഡ്ബര്‍ഗ് സംവിധാനം ചെയ്യുന്നു. എറിക് ഹെയ്ഡര്‍ രചന നിര്‍വഹിച്ചു. ദി കോണ്‍ജിയറിംഗ് പരമ്പരയുടെ നിര്‍മാണ പങ്കാളികൂടിയാണിദ്ദേഹം. ഹെറിക് ഹെയ്ഡന്‍ തന്നെയാണു ലൈറ്റ്‌സ് ഔട്ടിന്റെ നിര്‍മാതാവ്. ചിത്രം ഉടനെ തെക്കേ ഇന്ത്യയിലാകെ പ്രദര്‍ശനത്തിന് എത്തുന്നു. തെരേസ പാല്‍മര്‍, ഗബ്രിയേല്‍ ബാറ്റ്‌സ്‌മേന്‍, അലക്‌സാണ്ടര്‍ ഡി പെര്‍ഡിയ, ബില്ലീ ബ്യൂറക് മരിയബെല്ലോ, ഇലൈലെ തുടങ്ങിയവരാണു അഭിനേതാക്കള്‍.

-ദേവസിക്കുട്ടി

Related posts