പാലക്കാട്: ലൈസന്‍സില്ലാതെ അനധികൃതമായി വില്പന നടത്തിയ 20,000 രൂപയുടെ പടക്കങ്ങള്‍ ടൗണ്‍ നോര്‍ത്ത് പോലീസ് പിടിച്ചെടുത്തു. ഒലവക്കോട്, ചാത്തപുരത്ത് റോഡരികില്‍ വില്പന നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തു. കല്‍പ്പാത്തി സ്വദേശികളായ ശിവകുമാര്‍ (26), വിനോദ്്കുമാര്‍ (25) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് സിഐ കെ.ആര്‍ ബിജു, സിഐടിസി ജാഫര്‍ സാദിഖ് എന്നിവര്‍ നടത്തിയ സ്‌പെഷല്‍ റെയ്ഡില്‍ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ് ആക്്ട് പ്രകാരം കേസെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പടക്കവില്പന: യുവാവ് പിടിയില്‍പുതുനഗരം: അനുമതിയില്ലാതെ വിഷുപ്പടക്കം വില്പന നടത്തിയ യുവാവിനെ പുതുനഗരം പോലീസ് അറസ്റ്റുചെയ്തു. കൊടുവായൂര്‍ പിട്ടുപീടിക സേതുവിന്റെ മകന്‍ സ്വാമിനാഥന്‍ (29) ആണ് അറസ്റ്റിലായത്. വ്യാപാരസ്ഥാപനത്തില്‍ വില്പനയ്ക്കുവെച്ചിരുന്ന പതിനാലായിരത്തോളം രൂപയുടെ പടക്കമാണ് പിടികൂടിയത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു പോലീസിന്റെ മിന്നല്‍ പരിശോധന.