ഇന്ത്യൻ വംശജയായ കോളജ് വിദ്യാർഥിനി യുഎസിൽ കൊല്ലപ്പെട്ട സംഭവം; കാമറ കാട്ടിത്തന്നു, പ്രതി പിടിയിൽ

ഷി​​​ക്കാ​​​ഗോ: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി റൂത്ത് ജോർജിനെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​ശേ​​​ഷം ശ്വാ​​​സം​​​ മു​​​ട്ടി​​​ച്ചു​​​കൊ​​​ന്ന സം​​​ഭ​​​വത്തിൽ പ്രതി പിടിയിൽ. ഷി​​​ക്കാ​​​ഗോ​​​യി​​​ൽ ഇ​​​ല്ലി​​​നോ​​​യി യൂ​​​ണി​​​വേ​​​ഴ്‌‌സി​​​റ്റി കാ​​​ന്പ​​​സി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന റൂ​​​ത്തി​​​ന്‍റെ കാ​​​റി​​​ലാ​​​ണ് ശ​​​നി​​​യാ​​​ഴ്ച മൃ​​​ത​​​ദേ​​​ഹം കാ​​​ണ​​​പ്പെ​​​ട്ട​​​ത്. ഡൊ​​​ണാ​​​ൾ​​​ഡ് തു​​​ർ​​​മാ​​​ൻ എ​​​ന്ന ഇ​​​രു​​​പ​​​ത്താ​​​റു​​​കാ​​​ര​​​നാണ് പിടിയിലായത്.

ശനിയാഴ്ച പുലർച്ച 1.35ന് ഗാരേജിലേക്ക് പോകുന്ന റൂത്തിനു പുറകെ പ്രതി നടന്നു പോ കുന്നതായി കാമറയിൽ പതിഞ്ഞിരുന്നു. തുടർ ന്ന് 2.10ന് അവിടെ നിന്നും പുറത്തു പോകുന്ന തായും കാമറയിൽ കണ്ടെത്തി. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റി​​​യ കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യ റൂ​​​ത്ത് ജോ​​​ർ​​​ജ് എ​​​ന്ന പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​ ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചാ​​​ണു കൊ​​​ന്ന​​​തെ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

വെ​​​ള്ളി​​​യാ​​​ഴ്ച​​​യ​​​്ക്കു ശേ​​​ഷം റൂ​​​ത്തി​​​നെ കാ​​​ണാ​​​താ​​​യെ​​​ന്ന് കു​​​ടും​​​ബം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. സെ​​​ൽ​​​ഫോ​​​ൺ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ഗാ​​​രേ​​​ജി​​​ലു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഗാ​​​രേ​​​ജി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന കാ​​​റി​​​ന്‍റെ പി​​​ൻ​​​സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം.

കൊലയാളി പോ​​​കാ​​​നി​​​ട​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​യാ​​​ൾ കു​​​ടു​​​ങ്ങി​​​യ​​​ത്. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ പ്ര​​​തി കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി​​​യെ​​​ന്നു പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ​​​വി​​​ൻ കു​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു. മ​​​റ്റൊ​​​രു കേ​​​സി​​​ൽ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു വ​​​ന്ന പ്ര​​​തി ഈ​​​യി​​​ടെ​​​യാ​​​ണു പ​​​രോ​​​ളി​​​ലി​​​റ​​​ങ്ങി​​​യ​​​ത്.ഷി​​​ക്കാ​​​ഗോ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണ് യു​​​ഐ​​​സി (​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഇ​​​ല്ലി​​​നോ​​​യി).

Related posts