വഞ്ചിപ്പാട്ടിനു താളമിട്ട് … തെയ്തോം തിത്തോം തെയ്തതിത്തോം….പാടി മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ജില്ലാ കളക്ടറെ സന്ദര്‍ശിക്കാനും കളക്ടറേറ്റിലെ ചുവര് ചിത്രം കാണാനും എത്തിയതായിരുന്നു അദ്ദേഹം.
കളക്ടറുടെ ചേംബറിലുള്ള അനന്തശയനം ചുവര്‍ചിത്രം കണ്ട—പ്പോഴാണ് അനന്തശയനത്തെക്കുറിച്ചും വഞ്ചിപ്പാട്ടുണെ്ടന്ന് പറഞ്ഞ് മെത്രാപ്പോലീത്ത പാടിയത്. ഇതിനു ശേഷം കളക്ടറേറ്റിലെ ചുവരില്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണാനായിറങ്ങി. ജില്ലയുടെ ചരിത്രമാണ് ചുവര്‍ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഞ്ഞനിക്കര, മാരാമണ്‍ കണ്‍വെന്‍ഷനുകള്‍, ചെറുകോല്‍പ്പുഴ സമ്മേളനം, ശബരിമല തീര്‍ഥാടനം, കടമ്മനിട്ട പടയണി തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹം വീക്ഷിച്ചു. ചുവര്‍ചിത്ര കലയെ പ്രോത്സാഹിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ചിത്രങ്ങള്‍ വരച്ചത്. കളക്ടറേറ്റില്‍ നടപ്പാക്കിയ ശുചിത്വ പദ്ധതിയായ മുഖത്തിന്റെ ഭാഗമായാണ് ചുവര്‍ചിത്രം വരച്ചത്.
സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടറെ അദ്ദേഹം പൊന്നാടയണിയിച്ചു. മാരാമണ്‍ കണ്‍വന്‍ഷനും ശബരിമല തീര്‍ഥാടനവും മികച്ച രീതിയില്‍ നടത്താന്‍ ജില്ലാ കളക്ടറുടെ പ്രവര്‍ത്തനം സഹായകമായെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനം തുടരാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.