മൂവാറ്റുപുഴ:വാഴപ്പിള്ളി ഐ.ടി.ആര്‍. ജംഗ്ഷനിലെ കൊടുംവളവില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലയും വിദേശ മദ്യസൂപ്പര്‍മാര്‍ക്കറ്റും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മദ്യ വില്പനശാലയ്ക്കു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.ജില്ല റസിഡന്‍സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. അജിത് കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ ഡി.കെ. എസ്. കര്‍ത്ത അധ്യക്ഷത വഹിച്ചു.’
പ്രഫ.വിന്‍സന്റ് മാളിയേക്കല്‍, പി. കൃഷ്ണകുമാര്‍, നജീര്‍ ഉപ്പൂട്ടുങ്കല്‍, ജിജോ പാപ്പാലില്‍, എസ്. മോഹന്‍ദാസ്, എ. നാരായണന്‍, സി.കെ. ശശി, കെ.കെ. കുട്ടപ്പന്‍, ശ്രീദേവി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉല്ലാസ് ചാരുത, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. വിജയകുമാര്‍, പ്രേം കുമാര്‍ മുല്ലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.