വികസന തുടര്‍ച്ചയ്ക്ക് യുഡിഎഫ് ഭരണം അനിവാര്യം: തെന്നല ബാലകൃഷ്ണപിള്ള

tvm-balakrishananവെഞ്ഞാറമൂട്: വികസന തുടര്‍ച്ചു യുഡിഎഫ് ഭരണം  അനിവാര്യമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള.  വെഞ്ഞാറമൂട് മുസ്്‌ലിം  ജമാ അത്തിനു സമീപം  യുഡിഎഫ് സ്ഥനാര്‍ഥി അഡ്വ. ടി.ശരത്ചന്ദ്രപ്രസാദിന്റെ  തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.ഷംസുദീന്‍ അധ്യക്ഷതവഹിച്ചു.  അഡ്വ. ടി.ശരത്്ചന്ദ്രപ്രസാദ്, ആനക്കുഴി ഷാനവാസ്, ആനാട് ജയന്‍,  സി. സനല്‍കുമാര്‍, ജി.പുരുഷോത്തോമന്‍ നായര്‍, ഒഎകെ.സലിം, ചേപ്പിയാടു വിജയകുമാര്‍,  കുറ്റിമൂട്  അനില്‍, അഡ്വ. കുറ്റിമൂട് റഷീധ്, ആര്‍. അപ്പുക്കുട്ടന്‍പിള്ള, അഡ്വ. സുധീര്‍, പവിത്രകുമാര്‍, എം.എസ്.ഷാജി, രാജീവ്, ബാബു മാണിക്കമംഗലം, അസീസ്  തുടങ്ങിയവര്‍  സംബന്ധിച്ചു.

Related posts