വീട്ടില്‍ ആരുമില്ലായിരുന്ന സമയത്ത് വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു

ktm-peedanamതിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയില്‍. മണക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശ്രീവരാഹം സ്വദേശി കുട്ടന്‍ എന്ന റെജിയാണ് അറസ്റ്റിലായത്.   യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്ന സമയം വീടിന്റെ ടെറസിനു മുകളില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുവാന്‍ പോയപ്പോള്‍ യുവതിയെ ടെറസിനു മുകളില്‍ വച്ച് പ്രതി ആക്രമിച്ചതും മാനഭംഗപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും മേല്‍നോട്ടത്തില്‍ അന്വേഷിച്ച ഈ കേസിലെ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍ പിള്ള, ഫോര്‍ട്ട് സിഐ കെ.ബി. മനോജ്കുമാര്‍, എസ്‌ഐ പി. ഷാജിമോന്‍, എഎസ്‌ഐ ഫ്രാന്‍സോ, സിപിഒ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts