ശബരിമലയില്‍ പണംവാങ്ങി ദര്‍ശനമാകാമെന്ന് ഹൈക്കോടതിയില്‍ ദേവസ്വംബോര്‍ഡിന്റെ സത്യവാങ്മൂലം

EKM-PRAYARGOPALAKRISHNANകൊച്ചി: ശബരിമലയില്‍ പണംവാങ്ങി ദര്‍ശനമാകാമെന്ന് ദേവസ്വംബോര്‍ഡ്. ഹൈക്കോടതിയില്‍ ദേവസ്വംബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈയിലാണ് ദേവസ്വംബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രസിഡന്റ് ്രപയാര്‍ ഗോപാലകൃഷ്ണന്റെ നിലപാടിന് വിപരീതമാണ് ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. എന്‍ആര്‍ഐക്കാരോട് 25 ഡോളറിനു തുല്യമായ പണം വാങ്ങാമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്.

കഴിഞ്ഞദിവസം, ശബരിമലയില്‍ വിഐപി ദര്‍ശനം ഒഴിവാക്കാനും ദര്‍ശനത്തിനു പാസ് ഏര്‍പ്പെടുത്താമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തില്‍ പ്രയാര്‍ തള്ളിയിരുന്നു. എല്ലാദിവസവും നട തുറന്നിരിക്കുന്നത് പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.

Related posts