സ്ട്രോ​ബ​റി ക​ഴി​ക്കാ​ൻ പേ​ടി​ച്ച് ഓ​സ്ട്രേ​ലി​യ​ക്കാ​ർ

സ്ട്രോ​ബ​റി പ​ഴ​ങ്ങ​ൾ ക​ഴി​ക്കാ​ൻ ഭ​യ​മാ​ണി​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​ക്കാ​ർ​ക്ക്. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സൂ​ചി ഉ​ള്ളി​ലു​ള്ള സ്ട്രോ​ബ​റി പ​ഴ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു വ്യാ​പ​ക​മാ​യ​താ​ണു കാ​ര​ണം. സം​ഭ​വം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് ക്വീ​ൻ​സ്‌ല​ാൻ​ഡി​ലാ​ണ്. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നു ക​രു​തി​യി​രി​ക്കെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ പല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു സൂ​ചി​ക​ളു​ള്ള സ്ട്രോ​ബ​റി​ക​ൾ ല​ഭി​ക്കു​ന്ന​ത്. ഇവിടത്തെഎ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​താ​യി വി​വി​ധ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ്ട്രോ​ബ​റി പ​ഴ​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പി​ൻ വ​യ​റി​നു​ള്ളി​ലെ​ത്തി ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​ർ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും സം​ഭ​വ​ത്തി​നു പി​ന്നി​ലെ ദു​രൂഹ​ത നീ​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​നിതുവരെയാ യി​ട്ടി​ല്ല. വാ​ണി​ജ്യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​ണി​തെ​ന്നാ​ണു പ്രാ​ഥ​മി​ക​വി​ല​യി​രു​ത്ത​ൽ. ന​ന്നാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മേ സ്ട്രോ​ബ​റി പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള​വ​രേ​ക്കു​റി​ച്ചു സൂ​ച​ന ന​ൽ​കു​ന്ന​വ​ർ​ക്ക് ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് വ​ൻ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് രാ​ജ്യ​ത്തു പ​ല​രു​മി​പ്പോ​ൾ സ്ട്രോ​ബ​റി വാ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, സ്ട്രോ​ബ​റി പ​ഴ​ങ്ങ​ൾ​ക്കു പു​റ​മേ ആ​പ്പി​ളി​ലും മാ​ങ്ങ​യി​ലും സൂ​ചി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts