സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 15 മുതല്‍

sp-wollyപറവൂര്‍: ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും എസ്എന്‍വി സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ 15 മുതല്‍ 18 വരെ സ്കൂള്‍ ഗ്രൗണ്ടില്‍ 20ാമത് കേരള സ്റ്റേറ്റ് മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനേജര്‍ സി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ചാര്‍ലി ജേക്കബ്, കെ.പി. തോമസ്, പി.എസ്. ജയരാജ് തുടങ്ങിയവര്‍ പതാക ഉയര്‍ത്തും. അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ. ബിജുവിനെ ആദരിക്കും. 18ന് എസ്. ശര്‍മ എംഎല്‍എ സമ്മാനദാനം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് മുഖ്യാതിഥിയാകും.

Related posts