സാധാരണക്കാരെ അവഗണിച്ചാല്‍ സമര കൊടുങ്കാറ്റുണ്ടാവും ഐഎന്‍ടിയുസി

INTUCതിരുവനന്തപുരം: സാധാരണക്കാരെയും തൊഴിലാളികളയെും അവഗണിച്ചാല്‍ സര്‍ക്കാരുകള്‍ക്ക് സമരകൊടുങ്കാറ്റുകളെ നേരിടേണ്ടി വരുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധന നിയന്ത്രിക്കണമെന്നും ഡീസല്‍ വാഹന നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന വ്യാപകമായി നടത്തിയ പോസ്‌റ്റോഫീസുകളിലേക്കുള്ള തൊഴിലാളി മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആര്‍എംഎസ് പടിക്കല്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു.ഐഎന്‍ടിയുസി നേതാക്കളായ വി.ജെ. ജോസഫ്, ജി. സുബോധന്‍, ആര്‍.എം. പരമേശ്വരന്‍, പി. സുധാകരന്‍, അഡ്വ. ഷിഹാബുദീന്‍, ചെറുവയ്ക്കല്‍ പത്മകുമാര്‍, പി.എസ്. പ്രശാന്ത്, വെട്ടുറോഡ് സലാം, ചാരാച്ചിറ രാജീവ്, കെ.എം. അബ്ദുള്‍ സലാം, അനന്തപുരി മണികണ്ഠന്‍, വിമല്‍ കുമാര്‍, മലയം ശ്രീകണ്ഠന്‍ നായര്‍, മണ്ണറ വേണു, എസ്.എം. ബഷീര്‍, എന്‍.കെ.പി. സുഗതന്‍, വി. ഭുവനേന്ദ്രന്‍ നായര്‍, ഷീല വേണുഗോപാല്‍, കോവളം ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടലല ാീൃല മ:േ

Related posts