സിനിമാവണ്ടിയുടെ രണ്ടാംഘട്ട പ്രയാണം സമാപിച്ചു

tvm-cinimavandiനെയ്യാറ്റിന്‍കര: സിനിമാവണ്ടിയുടെ രണ്ടാം ഘട്ട പ്രയാണത്തിന് നെയ്യാറ്റിന്‍കരയില്‍ പരിസമാപ്തി. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെയും ആശ്രയയുടെയും ആഭിമുഖ്യത്തില്‍ നന്മയുടെയും ജെഎസിഒ യുടെയും സഹകരണത്തോടെ പിരായുംമൂട് ആശ്രയ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ ഡോ. എസ്.വി വേണുഗോപന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

ആശ്രയ പ്രസിഡന്റ് അയണിത്തോട്ടം കൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. ചലച്ചിത്ര നിരൂപകന്‍ എംഎഫ് തോമസ്, സംവിധായകരായ സനല്‍കുമാര്‍ ശശിധരന്‍, ഡോണ്‍ പാലത്തറ, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, മുന്‍ കൗണ്‍സിലര്‍മാരായ എസ്.പി സജിന്‍ലാല്‍, അഡ്വ. കെ. വിനോദ്‌സെന്‍, ആശ്രയ ഭാരവാഹികളായ എന്‍. കെ. രഞ്ജിത്ത്, ഷാജുകുമാര്‍, നന്മ ഭാരവാഹി ഒഡേസ സുരേഷ്, കെ.ആര്‍ രാജന്‍, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ മോഹന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ശവം എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.

കാഴ്ച ഫിലിം സൊസൈറ്റി അണിയിച്ചൊരുക്കിയ സിനിമാവണ്ടി കേരളത്തിലുടനീളം പ്രയാണം ചെയ്ത് പ്രദര്‍ശിപ്പിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് ശവം. ഒരു മരണവീടിനെ സാമൂഹ്യവിമര്‍ശനത്തിന്റെ ഭാഷയില്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.

Related posts