കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന സമയത്ത് ഒരു മാസം പോലും സര്‍ക്കാരിന് ആയുസില്ലെന്ന് പറഞ്ഞ് നടന്നിരുന്ന സിപിഎം ജാള്യം മറയ്ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്നതെന്ന് തൃപ്പൂണിത്തുറ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു.മുസ്‌ലീം ലീഗ് മരട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട സിപിഎം നേതാക്കള്‍ വ്യക്തിഹത്യയിലൂടെ ജനപ്രതിനിധികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാതെ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികളെ പരാജയപ്പെടുത്താനാണ് സിപിഎം ശ്രമം. പരാജയ ഭീതിയിലാണ് ഇടതുപക്ഷം ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് നയമാണിതെന്നും കെ.ബാബു പറഞ്ഞു. ലീഗ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എ. അബ്ദുള്‍ മജീദ് മാസ്റ്റര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.എം മന്‍സൂര്‍ അധ്യക്ഷത വഹിച്ചു.