തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ “സുമാനുഷ’യില്‍ ജൈവ പച്ചക്കറി കൃഷിക്കു തുടക്കം കുറിച്ചു.ടെറസിനുമുകളില്‍ ജലസേചനത്തിനുള്ള ആധുനിക സംവിധാനമായ തുള്ളിനനവുള്‍പ്പെടെയുള്ള സജീകരണത്തോടുകൂടിയാണ് ജൈവപച്ച ക്കറിത്തോട്ടത്തിനു ആരംഭമായത്. സ്വന്തം കുടുംബത്തിനുവേണ്ട ആരോഗ്യകരമായ ഉത്പന്നങ്ങള്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നതിനും അധികമുള്ളത് പൊതുവിപണിയിലേക്ക് നല്‍കുന്നതിനും മന്ത്രിയടെ ഭാര്യ സുലേഖ ടീച്ചറുടെ മേല്‍നോട്ടം ഉണ്ടാകും. മക്കളായ അരുണിന്റെയും അനൂപിന്റെയും മരുമകള്‍ ശ്രുതിയുടെ പിന്തുണയും ജെവകൃഷിക്കുണ്ട്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷിവികസന പദ്ധതി പ്രകാരം പൊതുസ്ഥലങ്ങളില്‍ പച്ചക്കറി കൃഷിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി പൊതു വിപണിയിലേക്ക് കൃഷിവകുപ്പിന്റെ കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പ് വഴി ന്യായമായ വിലക്ക് ലഭ്യമാക്കും. കുടപ്പനക്കുന്ന് കൃഷിഭവന്‍ കാര്‍ഷിക കര്‍മ്മസേനയ്ക്കാണ് കൃഷിയുടെ ചുമതല.
രാവിലെ എട്ടുമണിക്ക് കുടുംബത്തോടടൊപ്പം കൃഷിയിടത്തിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാര്‍ഷിക കര്‍മ്മസേനാ പ്രവര്‍ത്തകരോടൊപ്പം കത്തിരിയും വഴുതനയും മുളകുമൊക്കെ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു. ഭാര്യ സുലേഖടീച്ചറും മകന്‍ അനൂപുമൊക്കെ കൂടെക്കൂടി. ജില്ലാ കൃഷി ഓഫീസര്‍ എസ്.കെ. സുരേഷ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി കെ. രാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രഭ, അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റണി റോസ്, അജയകുമാര്‍, കൃഷി ഓഫീസര്‍ സി.എല്‍. മിനി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.ജി ബിനുലാല്‍, ആര്‍. അജയകുമാര്‍, കാര്‍ഷിക കര്‍മ്മസേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.തുടങ്ങി