അന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

സൗത്ത് ഇന്ത്യയിലും ഹിന്ദിയിലും മിന്നിത്തിളങ്ങുന്ന താരമാണ് തമന്ന ഭാട്ടിയ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും സംവിധായകരുടെ ഫസ്റ്റ് ഓപ്ഷന്‍ ലിസ്റ്റില്‍ എപ്പോഴും ഉണ്ടാകാറുള്ള താരമാണ് തമന്ന.

ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം. പല പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസ്സഡര്‍ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചതും വളരെയധികം മികവ് പുലര്‍ത്തുന്നു. ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പോലെ ഇതും അങ്ങ് വൈറലായി എന്നു ചുരുക്കം.

ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും വളരെ വിഷമത്തോടെയാണ് താരന്‍ പറഞ്ഞത്.

അതില്‍ പ്രധാന ചിത്രം ദിലീപ് ഹീറോ ആയി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണെന്നും താരം പറഞ്ഞു.

ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

കൊവിഡ് 19 മഹാമാരി വരുന്നതിന് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത സെന്‍ഡ്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി തന്നെ കോണ്‍ടാക്ട് ചെയ്യുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നുവെന്നും അതും ഒഴിവാക്കേണ്ടി വന്നു എന്നും താരം വെളിപ്പെടുത്തുന്നു.

നല്ല കഥ, കഥാപാത്രം, സംവിധായകന്‍ എന്നിവ ഒത്ത് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമാണ് എന്നും ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്നും താരം പറയുകയുണ്ടായി.

Related posts

Leave a Comment