സ്ത്രീകളില്‍ വിഷാദം കൂടുതല്‍

healthസ്തീകളിലാണ് വിഷാദരോഗം കൂടുതലായും കാണപ്പെടുന്നത്. പത്തില്‍ ഒരാള്‍ക്കു വിഷാദമുണ്ടെന്നാണ് ഏറ്റവും ഖേദകരമായ വസ്തുത. മറ്റേത് മാനസികരോഗത്തിലുമെന്നതുപോലെതന്നെ വിഷാദവും ഒരു പാരമ്പര്യരോഗം തന്നെയാണ്. പ്രസവം, ആര്‍ത്തവ വിരാമം എന്നിവ വിഷാദരോഗത്തെ പുറത്തെത്തിക്കുന്ന പ്രധാന ജീവിത സാഹചര്യങ്ങള്‍തന്നെയാണ്. ചിലരിലെങ്കിലും മോശമായ ജീവിത സാഹചര്യങ്ങള്‍, മാറാരോഗങ്ങളുടെ സാന്നിധ്യം, അമിത മദ്യപാനം, ജീവിത പങ്കാളിയുടെ മരണം, മാരകരോഗം, നഷ്ടങ്ങള്‍, വിവാഹമോചനം, സാമൂഹികമായ പിന്‍തള്ളല്‍ തുടങ്ങി പലതും വിഷാദരോഗത്തിന് കാരണമാകാറുണ്ട്. ചില മരുന്നുകളുടെ അമിതമായ ഉപയോഗം പ്രത്യേകിച്ച് ആകാംക്ഷരോഗങ്ങള്‍ക്കും ഉറക്കത്തിനും ഉപയോഗിക്കുന്ന മരുന്നുകള്‍, രക്തസമ്മര്‍ദ്ദത്തിനുപയോഗിക്കുന്ന ചില മരുന്നുകള്‍, ചില ഹോര്‍മോണുകള്‍, പ്രത്യേകിച്ചും ഗര്‍ഭനിരോധന മരുന്നുകള്‍ തുടങ്ങിയവ വിഷാദരോഗത്തിന് കാരണംതന്നെ.

വിഷാദരോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കൃത്യമായി രോഗനിര്‍ണയം ചെയ്യുന്നതോടൊപ്പം ശരിയായ മരുന്നുകള്‍ കഴിക്കേണ്ടതും രോഗനിവാരണത്തിന് അനിവാര്യം. ഹോമിയോപ്പതിയില്‍വിഷാദരോഗത്തിന് പൂര്‍ണമായ ചികിത്സയുണ്ട്. ഹോമിയോപ്പതി മരുന്നുകള്‍ മറ്റ് മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞവയുമാണ്. രോഗിയെ നേരില്‍ പരിശോധിച്ച് അവരുടെ മറ്റ് ലക്ഷണങ്ങളും കണക്കിലെടുത്താണ് ഹോമിയോപ്പതി മരുന്നുകള്‍ നിര്‍ദേശിക്കുന്നത്.

Related posts