സ്ഥിരസ്വഭാവമുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പാടില്ലെന്ന്

ktm-posterkeerumകോട്ടയം: സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലോ ചുമരിലോ സ്ഥിര സ്വഭാവമുള്ളതോ അര്‍ധ സ്ഥിര സ്വഭാവമുള്ളതോ ആയ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ല. സ്വകാര്യവ്യക്തികളുടെ അനുവാദമുണ്ടെങ്കിലും സ്ഥിരസ്വഭാവമുള്ള ഇത്തരം പരസ്യങ്ങള്‍ പാടില്ല. അതിനാല്‍ ചുവരുകളില്‍ ഒട്ടിച്ചിട്ടുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി സ്ഥാനാര്‍ഥികള്‍ നീക്കം ചെയ്യണം. നാമനിര്‍ദ്ദേശപത്രിക  സമര്‍പ്പിക്കുന്നതിനു മുമ്പായി ഇത്തരം പരസ്യങ്ങള്‍ നീക്കം ചെയ്തിട്ടില്ലെങ്കില്‍ അവ ഡിഫേസ്‌മെന്റ് സ്ക്വാഡ് നീക്കം ചെയ്യുന്നതും പരസ്യങ്ങളുടെ ചെലവും നീക്കം ചെയ്തതിന്റെ ചെലവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. ബാനറുകള്‍, കൊടികള്‍ എന്നിവ ഉപയോഗിക്കുന്നതിന് തടസമില്ല.

Related posts