സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികള്‍ സഹകരിക്കണം : നിരീക്ഷകര്‍

KLM-NIRISHAKARകൊല്ലം: തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരുമായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാ രാഷ്ട്രീയക്കാരും      ബാധ്യസ്ഥരാണ്. ബൈക്ക് റാലികള്‍ പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിപാടികള്‍ക്ക് കക്ഷികള്‍ നിര്‍ബന്ധമായും മുന്‍കൂര്‍ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ അറിയിക്കണം.

പരാതികള്‍ വ്യക്തവും കൃത്യവും ആയിരിക്കണം. വ്യാജപരാതികള്‍ നല്‍കുന്നത് ഒഴിവാക്കണം. പരാതികളില്‍ വളരെവേഗം നടപടിയെടുക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം എടുത്തിട്ടുണ്ട്. മൈക്ക് സാക്ഷന് നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് രാഷ്ട്രീയക്ഷികളില്‍ നിന്നും നിര്‍ദേശം വന്നു.  നിലവിലെ ഏകജാലക സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിരീക്ഷകര്‍ അറിയിച്ചു.
യോഗത്തില്‍ തിരഞ്ഞെടുപ്പ് നീരീക്ഷകരായ വിപുല്‍കുമാര്‍, സചിന്‍ രാമചന്ദ്ര ജാദവ്, ചന്ദ്രശേഖര്‍ സാഖാമുറി, ആനന്ദ്കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍   എസ് ഷാനവാസ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts