കാ​ണി​ക​ളി​ല്ലാതെ രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ 1000-ാമ​ത് ഏ​ക​ദി​നം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യും വെ​സ്റ്റ് ഇ​ൻ​ഡീ​സും ത​മ്മി​ലു​ള്ള മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ 11വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ x വി​ൻ​ഡീ​സ് ഏ​ക​ദി​ന പ​ര​ന്പ​ര.

കോ​വി​ഡ്-19 രോ​ഗ പ്ര​തി​സ​ന്ധി​യാ​ണ് കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കു​ന്ന ആ​ദ്യ ഏ​ക​ദി​നം രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ 1000-ാമ​ത് ഏ​ക​ദി​ന മ​ത്സ​ര​മാ​ണ്. ലോ​ക ക്രി​ക്ക​റ്റി​ൽ ഈ ​നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​ണ് ഇ​ന്ത്യ.

Related posts

Leave a Comment