മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടമെന്ന് ഗോവിന്ദ് പത്മസൂര്യ


ഇ​പ്പോ​ള്‍ തെ​ലു​ങ്ക് പ്രേ​ക്ഷ​ക​ര്‍ ത​ന്നെ തി​രി​ച്ച​റി​ഞ്ഞുതു​ട​ങ്ങി. ഞാ​ന്‍ രാ​ജ​മു​ന്ത്രി എ​ന്ന സ്ഥ​ല​ത്ത് പോ​യ​പ്പോ​ള്‍ കു​റേപ്പേ​ർ എ​ന്‍റെ ക​ഥാ​പ​ത്ര​ത്തി​ന്‍റെ പേ​രാ​യ ആ​ദി​ഗാ​രു എ​ന്നു വി​ളി​ച്ചുകൊ​ണ്ട് ഓടിവ​ന്നു.

ഫോ​ട്ടോ എ​ടു​ത്തു. അ​ന്യ​ഭാ​ഷാ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട് അതിലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രി​ല്‍ അ​റി​യ​പ്പെ​ടാ​ന്‍ സാ​ധി​ച്ച​തി​ല്‍ വ​ള​രെ സ​ന്തോ​ഷം തോ​ന്നി. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പോ​യ​പ്പോ​ള്‍ ശ​രി​ക്കും ആ​ളു​ക​ള്‍ അ​ടു​ത്തുവ​ന്നു പ​രി​ച​യ​പ്പെ​ട്ടു.

ഏ​തു ഭാ​ഷ​യി​ല്‍ അ​ഭി​ന​യി​ക്കാ​നും സ​ന്തോ​ഷ​മാ​ണ്. മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ന​ല്ല ക​ഥാ​പാ​ത്രം കാ​ത്തി​രി​ക്കു​ക​യാ​ണ് ഞാ​ൻ.

മ​ല​യാ​ളസി​നി​മ​ക​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ൾ ഇ​വി​ടെ​യും മാ​ർ​ക്ക​റ്റ് ചെ​യ്യ​ണം. ഇ​നി വ​രു​ന്ന കാ​ലം ഭാ​ഷാ​ദേ​ശ​മെന്യേ ചി​ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്ക​പ്പെ​ട​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.-ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ

Related posts

Leave a Comment