നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഒ​രു വീ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍! പ​ന്ത്ര​ണ്ടാ​മ​നു​മാ​യി മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും

ദൃ​ശ്യം 2ന് ​ശേ​ഷം ജീ​ത്തു ജോ​സ​ഫും മോ​ഹ​ന്‍​ലാ​ലും ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടു. ’12th മാ​ൻ’ എ​ന്നാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ർ​മ്മാ​ണം. ബ്രോ ​ഡാ​ഡി, L2 എ​മ്പു​രാ​ൻ, മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബ​റോ​സ്‌’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ ചി​ത്രം.

നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഒ​രു വീ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വീ​ടി​ന് അ​ക​ത്തു​ള്ള 11 പേ​രു​ടെ രൂ​പ​വും അ​വി​ടേ​യ്ക്ക് ന​ട​ന്ന് എ​ത്തു​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ രൂ​പ​വും പോ​സ്റ്റ​റി​ൽ കാ​ണാം. കെ.​ആ​ർ. കൃ​ഷ്ണ കു​മാ​ർ ആ​ണ് തി​ര​ക്ക​ഥ.

പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന ‘ബ്രോ ​ഡാ​ഡി’​യേ​ക്കാ​ള്‍ മു​ന്‍​പേ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ന്‍റേ​താ​യി​രി​ക്കും. ചി​ത്രം മി​സ്റ്റ​റി ത്രി​ല്ല​ർ ആ​ണെ​ന്ന് ജീ​ത്തു ജോ​സ​ഫ് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു.

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ലു​ട​ന്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നും ജീ​ത്തു പ​റ​യു​ന്നു.

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​റ്റൊ​രു ചി​ത്ര​മാ​യ ‘റാം’ ​കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment