13കാരിയെ കെണിയില്‍ വീഴ്ത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു ! 40കാരനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍…

13കാരിയെ അയല്‍വാസിയായ 40കാരന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി.ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം.

കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ മറ്റ് അയല്‍ക്കാര്‍ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

13കാരിയെ കെണിയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വച്ച് ആദ്യം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതുകൂടാതെ കുറച്ച് പണവും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കി. അതിന് ശേഷം ഇയാല്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി പതിവായി 40കാരനൊപ്പമുള്ളത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് ഇക്കാര്യം അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Related posts

Leave a Comment