അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് ഡേറ്റിംഗ് ആപ്പ് സ്ഥാപക ! ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റിക്കാര്‍ഡും സ്വന്തം…

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന ബഹുമതി ഇനി വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡിനു സ്വന്തം.

ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്‌നി.

ബംബിള്‍ പബ്ലിക് കമ്പനിയായി മാറിയതോടെയാണ് വിറ്റ്‌നിയുടെ ആസ്തിയില്‍ വര്‍ദ്ധനവുണ്ടായത്.

കമ്പനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ യുവതിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യണ്‍ ഡോളറാണ്. അതായത് 150 കോടി ഡോളര്‍.

ലൈംഗിക പീഡനം ആരോപിച്ച് പ്രമുഖ ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ നിന്ന് പിരിഞ്ഞതിന് ശേഷം 2014ലാണ് വിറ്റ്‌നി ബംബിള്‍ സ്ഥാപിച്ചത്.

ബംബിള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് കമ്പനിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ടിന്‍ഡര്‍ ഉടമകളായ മാച്ച് ഗ്രൂപ്പിന് വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ മൂലധനമാണുള്ളത്.

2017ല്‍ 450 മില്യണ്‍ ഡോളറിന് ബംബിള്‍ വാങ്ങാന്‍ മാച്ച് ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാല്‍ വിറ്റ്‌നി ഈ ഓഫര്‍ നിരസിച്ചു.

2020ല്‍ ആദ്യ ഒമ്പത് മാസങ്ങളില്‍ 417 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ബംബിള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related posts

Leave a Comment