കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച തേ​ക്ക​ടി ബോ​ട്ട് ദു​ര​ന്തം ക​ഴി​ഞ്ഞി​ട്ട് 13 വ​ര്‍​ഷം


തൊ​ടു​പു​ഴ: കേ​ര​ളം ക​ണ്ട വ​ലി​യ ബോ​ട്ടു ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യ തേ​ക്ക​ടി ബോ​ട്ട് ദു​ര​ന്തം ന​ട​ന്ന് 13 വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ഴാ​ണ് താ​നൂ​രി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 22 പേ​ര്‍ മ​രി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്.

തേ​ക്ക​ടി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ​ല്ലാം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം പി​ന്നീ​ടു പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യെ​ന്ന​താ​ണ് താ​നൂ​ര്‍ അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ​ല ജ​ലാ​ശ​യ​ങ്ങ​ളി​ലും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ബോ​ട്ടു​ക​ള്‍​ക്കു പു​റ​മെ വ​ള്ള​ങ്ങ​ളി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റു​ന്നു​ണ്ട്. അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​വും ഇ​തി​നു ല​ഭി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

2009 സെ​പ്റ്റം​ബ​ര്‍ 30ന് ​ആ​യി​രു​ന്നു വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 46 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന തേ​ക്ക​ടി ജ​ലാ​ശ​യ ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ജ​ല​ക​ന്യ​ക ബോ​ട്ട് യാ​ത്ര​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​ന് മി​നി​റ്റു​ക​ള്‍​ക്കു മു​മ്പാ​യി​രു​ന്നു ദു​ര​ന്തം.

തേ​ക്ക​ടി ബോ​ട്ട് ലാ​ന്‍​ഡിം​ഗി​നും അ​ണ​ക്കെ​ട്ടി​നും ഇ​ട​യി​ലു​ള്ള മ​ണ​ക്ക​വ​ല ഭാ​ഗ​ത്ത് ബോ​ട്ട് തി​രി​ക്കു​ന്ന​തി​നി​ടെ ത​ല​കീ​ഴാ​യി വെ​ള്ള​ത്തി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​തു വൈ​കി​ട്ടാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ദു​ഷ്‌​ക​ര​മാ​യി​രു​ന്നു.

തേക്കടി ബോട്ട് ദുരന്തത്തിന് 10 വർഷം തികയുമ്പോൾ ആദ്യകുറ്റപത്രം | Thekkady  Boat Accident | Manorama News

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണു മ​രി​ച്ച​ത്. ഏ​ഴു കു​ട്ടി​ക​ളും 23 സ്ത്രീ​ക​ളും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.

നീ​ന്ത​ല്‍ വ​ശ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പോ​ലും ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ബോ​ട്ടി​ന്‍റെ ഹ​ള്ളി​നു​ള്ളി​ല്‍​ക്കു​ടു​ങ്ങി ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ ദാ​രു​ണ​മാ​യി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ബോ​ട്ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ലു ത​ക​ര്‍​ത്താ​ണ് ഡ്രൈ​വ​റും ല​സ്‌​ക​റും മ​റ്റ് ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് നാ​ല്‍​പ്പ​തോ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മെ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ബോ​ട്ട് ഡ്രൈ​വ​ര്‍, ബോ​ട്ടി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, ബോ​ട്ട് നി​ര്‍​മാ​താ​ക്ക​ള്‍, ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​തെ നീ​റ്റി​ലി​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ല്‍.ഈ ​സം​ഭ​വ​ത്തി​നു ശേ​ഷ​മാ​ണ് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജ​ല​യാ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്.

7 Best Places to visit in Thekkady - Popular Sightseeing & Tourist  Attractions

യാ​ത്ര​ക്കാ​ര്‍​ക്കാ​യി ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍, ലൈ​ഫ് ഗാ​ര്‍​ഡു​ക​ളു​ടെ സേ​വ​നം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.

ബോ​ട്ടി​ന്‍റെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് ജ​ല​യാ​ന​ങ്ങ​ള്‍ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment