ഇരുപത്തിരണ്ടുപേരുടെ ജീവൻ കവർന്ന താ​നൂ​ര്‍ ബോ​ട്ട​പ​ക​ടം; ഒ​ളി​വി​ല്‍​പോ​യ സ്രാ​ങ്ക് അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: താ​നൂ​രി​ല്‍ 22 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​ത്‌​ലാ​ന്‍റി​ക് ബോ​ട്ട് ഓ​ടി​ച്ച സ്രാ​ങ്ക് ദി​നേ​ശ​ന്‍ അ​റ​സ്റ്റി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ താ​നൂ​രി​ല്‍ നിന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ബോ​ട്ട് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. മു​ഖ്യ​പ്ര​തി ബോ​ട്ടു​ട​മ പി.​ നാ​സ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.​ ഒ​ളി​വി​ല്‍​പോ​യ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.ബോ​ട്ടു​ട​മ നാ​സ​ര്‍, ഇ​യാ​ളെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച സ​ഹോ​ദ​ര​ന്‍ താ​നൂ​ര്‍ സ്വ​ദേ​ശി സ​ലാം, മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ വാ​ഹി​ദ്, നാ​സ​റി​ന്‍റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ര്‍. അ​പ​ക​ട​ത്തി​നി​ര​യാ​യ ബോ​ട്ടി​ല്‍ 37 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​സ​റി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. 22 പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ബോ​ട്ടി​ലാ​ണ് ഇ​ത്ര​യും പേ​രെ ക​യ​റ്റി​യ​ത്. ആ​ളു​ക​ളെ അ​ശാ​സ്ത്രീ​യ​മാ​യി കു​ത്തി​നി​റ​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി…

Read More

താനൂർ ബോ‌ട്ടപകടം; ബോ​ട്ടു​ട​മ​യ്‌​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍; തെ​ര​ച്ചി​ല്‍ ഇ​ന്നുകൂ​ടി; സ്രാങ്കും ജീവനക്കാരനും ഒളിവിൽ; അന്വേഷണത്തിന് 14 അംഗ സംഘം

കോ​ഴി​ക്കോ​ട്: താ​നൂ​രി​ൽ 22 പേ​ർ മ​രി​ച്ച ബോ​ട്ട് അ​പ​ക​ട​ത്തി​ലെ പ്ര​തിയായ ബോട്ടുടമ നാ​സ​റി​നെ​തി​രേ ഇ​ന്ന് കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്കും. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടുനി​ന്നു പി​ടി​യി​ലാ​യ നാ​സ​റി​നെ​തി​രേ ജ​ന​രോ​ഷം ഉ​ണ്ടാ​കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് താ​നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്. ഇ​ന്ന​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നാ​സ​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ബോ​ട്ട് ഓ​ടി​ച്ചി​രു​ന്ന താ​നൂ​ർ ഒ​ട്ടും​പു​റം സ്വ​ദേ​ശി​യാ​യ സ്രാ​ങ്ക് ദി​നേ​ശ​നും ജീ​വ​ന​ക്കാ​ര​ൻ രാ​ജ​നും ഒ​ളി​വി​ലാ​ണ്. മു​ൻ ദി​വ​സ​ങ്ങ​ളി​ലും അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി ദി​നേ​ശ​ൻ ബോ​ട്ട് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു. താ​നൂ​ർ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തു​റ​മു​ഖം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തും.അ​തേ​സ​മ​യം ബോ​ട്ട​പ​ക​ടം ഉ​ണ്ടാ​യ തൂ​വ​ൽ തീ​ര​ത്ത് ഇ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ 15…

Read More

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച തേ​ക്ക​ടി ബോ​ട്ട് ദു​ര​ന്തം ക​ഴി​ഞ്ഞി​ട്ട് 13 വ​ര്‍​ഷം

തൊ​ടു​പു​ഴ: കേ​ര​ളം ക​ണ്ട വ​ലി​യ ബോ​ട്ടു ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യ തേ​ക്ക​ടി ബോ​ട്ട് ദു​ര​ന്തം ന​ട​ന്ന് 13 വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ഴാ​ണ് താ​നൂ​രി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 22 പേ​ര്‍ മ​രി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്. തേ​ക്ക​ടി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ​ല്ലാം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം പി​ന്നീ​ടു പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യെ​ന്ന​താ​ണ് താ​നൂ​ര്‍ അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​ല ജ​ലാ​ശ​യ​ങ്ങ​ളി​ലും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ബോ​ട്ടു​ക​ള്‍​ക്കു പു​റ​മെ വ​ള്ള​ങ്ങ​ളി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റു​ന്നു​ണ്ട്. അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​വും ഇ​തി​നു ല​ഭി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. 2009 സെ​പ്റ്റം​ബ​ര്‍ 30ന് ​ആ​യി​രു​ന്നു വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 46 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന തേ​ക്ക​ടി ജ​ലാ​ശ​യ ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ജ​ല​ക​ന്യ​ക ബോ​ട്ട് യാ​ത്ര​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​ന് മി​നി​റ്റു​ക​ള്‍​ക്കു മു​മ്പാ​യി​രു​ന്നു ദു​ര​ന്തം. തേ​ക്ക​ടി ബോ​ട്ട് ലാ​ന്‍​ഡിം​ഗി​നും…

Read More

തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ബോ​ട്ട് ദു​ര​ന്ത​ങ്ങ​ൾ; പല്ലന മുതൽ താനൂർ വരെ; ഒ​ഴി​ഞ്ഞു​മാ​റാ​നാ​കു​മോ സ​ർ​ക്കാ​രി​ന്..?

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ച പ​ല്ല​ന ബോ​ട്ട് അ​പ​ക​ടം തു​ട​ങ്ങി താ​നൂ​ർ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു കേ​ര​ള​ത്തി​ലു​ണ്ടാ‍​യ ജ​ല​ദു​ര​ന്ത​ങ്ങ​ൾ. അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​നു ശേ​ഷം അ​ന്വേ​ഷ​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന നേ​ർ​സാ​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് താ​നൂ​ർ അ​പ​ക​ട​വും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. പ​ല്ല​ന1924 ജ​നു​വ​രി 24നാ​ണ് പ​ല്ല​ന ജ​ല​ദു​ര​ന്തം. 95 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടി​ൽ 151 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ധാ​ന ബോ​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ല്ല​ന ദു​ര​ന്ത​മാ​ണ്. ഒ​ടു​വി​ൽ സം​ഭ​വി​ച്ച വ​ലി​യ ദു​ര​ന്തം തേ​ക്ക​ടി​യാ​ണു സം​ഭ​വി​ച്ച​ത്. തേ​ക്ക​ടി 2009 സെ​പ്റ്റം​ബ​ർ 30ന് ​കെ​ടി​ഡി​സി​യു​ടെ ജ​ല​ക​ന്യ​ക എ​ന്ന ബോ​ട്ടാ​ണ് തേ​ക്ക​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 45 പേ​രാ​ണ് അ​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ഏ​ഴു കു​ട്ടി​ക​ളും 23 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടു​ന്നു. പ​രി​ധി​യി​ൽ ക​വി​ഞ്ഞ ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. കു​മ​ര​കംസം​സ്ഥാ​ന​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ മ​റ്റൊ​രു ബോ​ട്ട് ദു​ര​ന്ത​മാ​ണ് കു​മ​ര​ക​ത്തു സം​ഭ​വി​ച്ച​ത്. 2002 ജൂ​ലൈ 27ന്…

Read More

ബോട്ടപകടം: സർക്കാർ സ്പോ​ൺ​സ​ർ ചെ​യ്ത കൂ​ട്ട​ക്കൊ​ല; ടൂ​റി​സം വ​കു​പ്പി​നും മ​ന്ത്രിക്കും അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് കെ.സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത കൂ​ട്ട​ക്കൊ​ല​യാ​ണ് താ​നൂ​രി​ലെ ബോ​ട്ട​പ​ക​ട​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ടൂ​റി​സം വ​കു​പ്പി​നും മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നു​മാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും കെ.​സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച അ​പ​ക​ടം എ​ന്ന നി​ല​യി​ൽ അ​ല്ല താ​നൂ​ർ സം​ഭ​വ​ത്തെ കാ​ണേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ​യും അ​ലം​ഭാ​വ​വും ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ലേ​ക്ക് വ​ഴി തെ​ളി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ബീ​ച്ചു​ക​ളി​ൽ സാ​ഹ​സി​ക​മാ​യ ബോ​ട്ട് യാ​ത്ര​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ഭ​ര​ണ​കൂ​ട ഒ​ത്താ​ശ​യോ​ടു കൂ​ടി ഇ​ത്ത​രം വി​നോ​ദ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ഒ​രു ബോ​ട്ട് സ​ർ​വീ​സ് ആ​ണ് ഇ​ന്ന​ലെ ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്തു മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ഇ​ത്ത​രം ബോ​ട്ടു​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ പ​ന്താ​ടി​ക്കൊ​ണ്ട് യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ടൂ​റി​സം വ​കു​പ്പ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

11 പേരുടെയും അന്ത്യയാത്രയും ഒന്നിച്ച്…  ഭാര്യയും മക്കളും തനിച്ചാക്കി പോയി; കുന്നമ്മ വീട്ടിൽ ഇനി സഹോദരങ്ങളും മാതാവും മാത്രമെന്ന് സൈ​ത​ല​വി​

  മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഒ​രു​കു​ടും​ബ​ത്തി​ലെ 11പേ​ര്‍​ക്കും ഒ​ന്നി​ച്ച് അ​ന്ത്യ​യാ​ത്ര. താ​നൂ​ര്‍ ജു​മാ​മ​സ്ജി​ദി​ലെ ഖ​ബ​റി​സ്ഥാ​നി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ചാ​ണ് ഖ​ബ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി​യി​ൽ എ​ല്ലാ​വ​രും ഒ​ത്തു​ചേ​ർ​ന്ന​താ​യി​രു​ന്നു കു​ന്നു​മ്മ​ലി​ലെ ആ ​കു​ഞ്ഞു വീ​ട്ടി​ൽ. കു​ടും​ബ​നാ​ഥ​ൻ കു​ന്നു​മ്മ​ൽ സൈ​ത​ല​വി​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ന്നു​മ്മ​ൽ ജാ​ബി​ർ, കു​ന്നു​മ്മ​ൽ സി​റാ​ജ് എ​ന്നി​വ​രു​ടെ ഭാ​ര്യ​മാ​രും കു​ട്ടി​ക​ളും സ​ഹോ​ദ​രി​യും അ​ട​ങ്ങു​ന്ന​വ​രാ​യി​രു​ന്നു കു​ടും​ബ വീ​ട്ടി​ൽ ഒ​ത്തു ചേ​ർ​ന്ന​ത്. നാ​ടി​ന്‍റെ ഹൃ​ദ​യം പി​ള​ര്‍​ത്തി​യ അ​പ​ക​ട​ത്തി​ല്‍ ആ​കു​ടും​ബ​ത്തി​ന് ന​ഷ്ട​മാ​യ​ത് കു​ഞ്ഞു​ങ്ങ​ള​ട​ക്കം 11 ജീ​വ​ന്‍. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് താ​നും സ​ഹോ​ദ​ര​ങ്ങ​ളും പി​ന്നെ മാ​താ​വും മാ​ത്ര​മാ​ണെ​ന്ന് കു​ടും​ബ​നാ​ഥ​നാ​യ സൈ​ത​ല​വി​ക്ക് വി​ശ്വ​സി​ക്കാ​ൻ പോ​ലു​മാ​കു​ന്നി​ല്ല. ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍ അ​പ​ക​ട​ത്തി​ൽ കു​ന്നു​മ്മ​ൽ ജാ​ബി​റി​ന്‍റെ ഭാ​ര്യ​യും (ജ​ൽ​സി​യ) മ​ക​നും (ജ​രീ​ർ), കു​ന്നു​മ്മ​ൽ സി​റാ​ജി​ന്‍റെ മൂ​ന്നു​മ​ക്ക​ളും (നൈ​റ, റു​ഷ്ദ, സ​ഹ​റ) ഭാ​ര്യ​യും, സൈ​ത​ല​വി​യു​ടെ ഭാ​ര്യ സീ​ന​ത്തും മ​ക്ക​ളും (ഷം​ന, ഹ​സ്ന, സ​ഫ്ന) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​പ​ത്ത് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള…

Read More

സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യു​ള്ള യാത്ര; താനൂരിലെ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​ത് ഓ​വ​ർ​ലോ​ഡ്; ഇരുപതുപേർ കയറേണ്ട ബോട്ടിൽ കയറിയത്…

താ​നൂ​ർ: സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യു​ള്ള സ​ർ​വീ​സ് താ​നൂ​രി​ൽ വ​രു​ത്തി​വ​ച്ച​ത് വ​ൻ​ദു​ര​ന്തം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ൽ​പ​തി​ലേ​റെ പേ​രെ ക​യ​റ്റി അ​ഴി​മു​ഖ​ത്തേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബോ​ട്ടാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ ബോ​ട്ടി​ൽ ക​യ​റാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഇ​രു​പ​തു പേ​രെ ക​യ​റ്റാ​ൻ അ​നു​മ​തി​യു​ള്ള ബോ​ട്ടി​ൽ നാ​ൽ​പ​തോ​ളം ആ​ളു​ക​ൾ ക​യ​റി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. താ​നൂ​ർ സ്വ​ദേ​ശി നാ​സ​റി​ന്‍റേതാ​ണ് ബോ​ട്ട്. ഇ​തു​പോ​ലെ നാ​ലു ബോ​ട്ടു​ക​ൾ പൂ​ര​പ്പു​ഴ​യി​ൽ വി​നോ​ദ സ​ഞ്ചാ​രം ന​ട​ത്തു​ന്നു​ണ്ട്. ഒ​ട്ടു​പു​റ​ത്തു നി​ന്നാ​രം​ഭി​ച്ചു മ​ഴ​വി​ൽ വ​ള​വു തീ​ർ​ത്തു പൂ​ര​പ്പു​ഴ പാ​ലം വ​രെ​യെ​ത്തി തി​രി​ച്ചു പോ​വു​ക​യാ​ണ് പ​തി​വ്. അ​ര​മ​ണി​ക്കൂ​ർ സ​ഞ്ചാ​ര​ത്തി​നു നൂ​റു രൂ​പ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു ഫീ​സി​ല്ല. ബോ​ട്ടി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​ത് ക​ണ്ട് യാ​ത്ര​ക്ക് മു​ന്പ് ചി​ല​ർ താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു പോ​കു​ന്ന​ത് ബോ​ട്ട് മ​റി​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന വീ​ഡി​യോ ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ന് ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പി​ച്ചി​ട്ടു​ണ്ട്.…

Read More

താ​നൂ​ര്‍ ബോട്ട് ദു​ര​ന്തം: ബോ​ട്ടു​ട​മ ഒ​ളി​വി​ല്‍; ന​ര​ഹ​ത്യാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു; ചികിത്സയിലുള്ള ഏ​ഴ് പേ​രു​ടെ​യും നി​ല ഗു​രു​ത​രം

  മ​ല​പ്പു​റം: താ​നൂ​ര്‍ ബോട്ട് ദു​ര​ന്ത​ത്തി​ല്‍ ബോ​ട്ടു​ട​മ നാ​സ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ര​ഹ​ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടി​ന് വേ​ണ്ട ഫി​റ്റ്‌​ന​സും അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബോ​ട്ടി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് രൂ​പ​മാ​റ്റം വ​രു​ത്തി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്ക് ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ല്‍ 22 പേ​രാ​ണ് മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള പ​ത്തി​ല്‍ ഏ​ഴ് പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

Read More

പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പേ ബോ​ട്ട് ചെ​രി​ഞ്ഞു; സുരക്ഷയില്ലെന്ന് കണ്ട് അഞ്ചുപേർ പിൻമാറി;മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണിച്ചുള്ള യാ​ത്ര  ഒ​ടു​വി​ല്‍ 22 പേരുടെ ജീവൻ കവർന്നു

മ​ല​പ്പു​റം:  ബോ​ട്ടി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ട്. താ​നൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെട്ട ബോട്ട് യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​മ്പേ  ചെ​രി​ഞ്ഞി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചും ബോ​ട്ട് മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റെ​ടു​ത്തെ​ങ്കി​ലും സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക മൂ​ലം അ​ഞ്ച് പേ​ര്‍ ബോ​ട്ടി​ല്‍ ക​യ​റാ​തെ അ​വ​സാ​ന നി​മി​ഷം പി​ന്‍​വാ​ങ്ങി. അ​പ​ക​ട​ത്തി​ല്‍ ബോ​ട്ടുട​മ താ​നൂ​ര്‍ സ്വ​ദേ​ശി നാ​സ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ര​ഹ​ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.  വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടി​ന് വേ​ണ്ട ഫി​റ്റ്‌​ന​സും അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബോ​ട്ടി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് രൂ​പ​മാ​റ്റം വ​രു​ത്തി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്ക് ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങളും ഒ​രു​ക്കി​യി​രു​ന്നി​ല്ല.

Read More