ഞ​ങ്ങ​ളെ സി​നി​മ​യി​ലെ​ടു​ത്തേ ! അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത് 16 പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ…

സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്റെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നു പി​ടി​കൂ​ടി​യ​ത് പെ​രു​മ്പാ​മ്പി​ന്റെ 16 കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി.

വീ​ടി​നു മു​ന്നി​ലൂ​ടെ പോ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് റോ​ഡി​ല്‍ പാ​മ്പു​ക​ളെ ക​ണ്ട​ത്. നോ​ക്കി​നി​ല്‍​ക്കെ അ​വ ഗേ​റ്റി​ലേ​ക്കും മു​റ്റ​ത്തേ​ക്കും കോ​വ​ല്‍ വ​ള്ളി​യി​ലേ​ക്കും ക​യ​റി.

പാ​മ്പു​പി​ടി​ത്ത വി​ദ​ഗ്ധ​ന്‍ ഷൈ​നും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ചാ​ക്കി​ലാ​ക്കി വ​നം​വ​കു​പ്പി​നു കൈ​മാ​റി.

അ​ല്‍​ഫോ​ന്‍​സി​ന്റെ വീ​ടി​നു സ​മീ​പം ജ​ല അ​തോ​റി​റ്റി ഉ​പേ​ക്ഷി​ച്ച ര​ണ്ട് പ​ഴ​യ പൈ​പ്പു​ക​ളു​ണ്ട്.

അ​തി​നു​ള്ളി​ലും പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. മു​ട്ട​ക​ളും ഉ​ണ്ട്. ഒ​രു വ​ശം മ​ണ്ണു മൂ​ടി​യ പൈ​പ്പി​ന്റെ മ​റു​ഭാ​ഗം നാ​ട്ടു​കാ​ര്‍ ചി​ല്ലു വ​ച്ച് അ​ട​ച്ചു സു​ര​ക്ഷി​ത​മാ​ക്കി.

Related posts

Leave a Comment