മധ്യപ്രദേശില്‍ ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ച ശേഷമാണ് നാട്ടുകാര്‍ പാമ്പിനെ കൊന്നത്. അഗര്‍ മാള്‍വ ജില്ലയിലാണ് സംഭവം. ആടിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിനെ കത്തിച്ചുകൊന്നത്. ആടിനെ ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു പെരുമ്പാമ്പ്. തുടക്കത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ചു. തുടര്‍ന്നാണ് പെരുമ്പാമ്പിനെ കൊന്നത്. ആദ്യം പെരുമ്പാമ്പിനെ കയര്‍ ഉപയോഗിച്ച് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിരത്തിലൂടെ കെട്ടിവലിച്ചു. ഇതിനു ശേഷം പെരുമ്പാമ്പിനെ കത്തിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read MoreTag: python
‘സര്‍ക്കാരിന്റെ’ പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം തേടി മന്ത്രിയെ സമീപിച്ച് കര്ഷകന് ! വെട്ടിലായി മന്ത്രി
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം മന്ത്രിയ്ക്കു മുമ്പിലെത്തി കര്ഷകന്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുന്നിലാണ് കര്‍ഷകന്റെ പരാതി എത്തിയത്. ‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ‘ എന്നായിരുന്നു കെ.വി.ജോര്‍ജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വര്‍ഷമായി അലയുകയാണ് ജോര്‍ജ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോര്‍ജിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനെ കൊണ്ടുപോയി വനത്തില്‍വിട്ടു. കോഴികള്‍ മുഴുവന്‍ നഷ്ടപ്പെട്ടതോടെ ജോര്‍ജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെത്തുടര്ന്നാണ് അദാലത്തില്‍ മന്ത്രിയെ കാണാനെത്തിയത്. അദാലത്തില്‍ എത്തി അഹമ്മദ് ദേവര്‍കോവിലിനേയും കളക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവര്‍ കുറേനേരം തലപുകച്ചെങ്കിലും അനുകൂല…
Read Moreഞങ്ങളെ സിനിമയിലെടുത്തേ ! അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 16 പാമ്പിന് കുഞ്ഞുങ്ങളെ…
സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പിടികൂടിയത് പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പുകളെ കണ്ടത്. നോക്കിനില്‍ക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവല്‍ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈനും നാട്ടുകാരും ചേര്‍ന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി. അല്‍ഫോന്‍സിന്റെ വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പഴയ പൈപ്പുകളുണ്ട്. അതിനുള്ളിലും പാമ്പിന് കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാര്‍ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.
Read Moreകാലില്‍ ചുറ്റിവരിഞ്ഞ ശേഷം അഞ്ചുവയസുകാരനെയും കൊണ്ട് കുളത്തില്‍ ചാടി പെരുമ്പാമ്പ് ! പിന്നാലെ മുത്തച്ഛനും ചാടി…
അഞ്ചുവയസ്സുകാരനെ ഭക്ഷണമാക്കാനുള്ള പെരുമ്പാമ്പിന്റെ ശ്രമം പരാജയപ്പെട്ടത് മുത്തച്ഛന്റെ അവസരോചിതമായ ഇടപെടല്‍ മൂലം. കാലില്‍ ചുറ്റിവരിഞ്ഞ ശേഷം അഞ്ചുവയസ്സുകാരനെയും കൊണ്ട് പെരുമ്പാമ്പ് കുളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ അപകടം മനസ്സിലാക്കി പിന്നാലെ ചാടിയ മുത്തച്ഛന് കുട്ടിയെ സാഹസികമായി രക്ഷിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ബൈറണ്‍ ബേയിലാണ് സംഭവം. പത്തടിയോളം നീളമുള്ള പാമ്പാണ് കുട്ടിയെ ആക്രമിച്ചത്. പാമ്പ് കുട്ടിയുടെ കാലില്‍ കടിക്കുകയും ചുറ്റി വരിയുകയുമായിരുന്നു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് പാമ്പ് കുളത്തിലേക്ക് ചാടി. ഇതു കണ്ട 76 വയസ്സുള്ള മുത്തച്ഛനാണ് ഒപ്പം ചാടി കുട്ടിയുടെ ജീവന് രക്ഷിച്ചത്. ബ്യൂ ബ്ലേക്ക് എന്നാണ് രക്ഷപെട്ട കുട്ടിയുടെ പേര്. അച്ഛനും മുത്തച്ഛനുമൊപ്പം കുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിക്കൊപ്പം ചാടിയ മുത്തച്ഛന് കുട്ടിയെ പുറത്തെടുത്ത് പാമ്പിന്റെ പിടിയില്‍ നിന്ന് വേര്‍പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനും ഓടിയെത്തി പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചു. കുട്ടിയെ രക്ഷിച്ച ശേഷം…
Read Moreഈ പാവം പൊയ്‌ക്കോട്ടെ ! എറണാകുളത്ത് റോഡ് ബ്ലോക്കാക്കി പെരുമ്പാമ്പിന്റെ ‘റോഡ് ക്രോസിംഗ്’ ;വീഡിയോ കാണാം…
കേരളത്തിലെ തിരക്കേറിയ റോഡുകള്‍ മുറിച്ചു കടക്കുക ശ്രമകരമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൊച്ചിയില്‍. എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത ബ്ലോക്ക് എറണാകുളം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് പാതയില്‍ സൃഷ്ടിച്ച് ഒരാള്‍ നൈസായി റോഡ് മുറിച്ചു കടന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. അത്യാവശ്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പാണ് കക്ഷി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ റോഡ് കടക്കല്‍. അഞ്ച് മിനിറ്റോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് കടന്നത്. അത്രയും നേരം വാഹനങ്ങള്‍ രണ്ട് വശത്തും നിര്‍ത്തിയിട്ടു. കെഎസ്ഇബി ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് എത്തിയതാകാം പാമ്പെന്നാണ് കരുതുന്നത്. വാഹനങ്ങളില്‍ നിന്നവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
Read Moreകളിക്കൂട്ടുകാരന്‍ പെരുമ്പാമ്പ് ! കൂറ്റന്‍ പെരുമ്പാമ്പുമായി കൊച്ചു പെണ്‍കുട്ടിയുടെ ചങ്ങാത്തം; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍…
പാമ്പിനെ പൊതുവെ എല്ലാവര്‍ക്കും ഭയമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. അപ്പോള്‍ കൂറ്റന്‍ പെരുമ്പാനിനെ തീര്‍ച്ചയായും ഭയക്കും. എന്നാല്‍ ഇവിടെ ഒരു കൂറ്റന്‍ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചുവന്ന ടീ ഷര്‍ട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്. പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് വിഡിയോ…
Read Moreഇതാണ് ‘പെരുമ്പാമ്പ് ‘ ! പടുകൂറ്റന്‍ പെരുമ്പാമ്പിനെ ഉയര്‍ത്തിയത് ക്രെയിന്‍ ഉപയോഗിച്ച്; വീഡിയോ വൈറലാകുന്നു…
പാമ്പിനെ പേടിയില്ലാത്ത മനുഷ്യര്‍ അപൂര്‍വമാണ്. നേരിട്ട് ഒരു പാമ്പിനെക്കണ്ടാല്‍ പേടിച്ച് വിറയ്ക്കുന്നവരാണ് പലരും. എന്നാല്‍ മനുഷ്യര്‍ക്ക് ഒരേ സമയം പേടിയും കൗതുകവും തോന്നുന്നവയാണ് പെരുമ്പാമ്പ്. ഇപ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും വാല് നിലത്ത് മുട്ടിനില്‍ക്കുന്നത് ഇത് കൂറ്റന്‍ പെരുമ്പാമ്പ് ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
Read Moreപെരുമ്പാമ്പൊക്കെ നിങ്ങളുടെ മുമ്പിലല്ലേ…എന്റെ മുമ്പില്‍ വെറും നീര്‍ക്കോലി ! പെരുമ്പാമ്പിനെ മുഴുവനായി വിഴുങ്ങി രാജവെമ്പാല;വീഡിയോ വൈറലാകുന്നു…
പ്രകൃതിയിലെ കാഴ്ചകള്‍ മനോഹരവും പലപ്പോഴും വിചിത്രവുമാണ്. ഇത്തരം കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇങ്ങനെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങള്‍ തേടി സിങ്കപ്പൂരിലെ സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലെത്തിയ ജിമ്മി വോങ് എന്ന ഫോട്ടോഗ്രാഫറെ കാത്തിരുന്നത് മറ്റൊരു അദ്ഭുത കാഴ്ചയായിരുന്നു. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചയാണ് ജിമ്മിയെയും സംഘത്തെയും എതിരേറ്റത്. രാജവെമ്പാലയെ പിന്തുടര്‍ന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ മുന്‍പ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. ഏഴ് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാന്‍ തുടങ്ങിയത്. ഈ ദൃശ്യവും ചിത്രങ്ങളുമാണ് ഫോട്ടോഗ്രഫര്‍മാരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. 5.4 മീറ്റര്‍ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാന്‍ തുടങ്ങിയതെന്ന കാര്യമാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഇവിടെ നിന്നും ജിമ്മി വോങ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ്…
Read Moreപെരുമ്പാമ്പിനെ പിടിച്ചത് നാട്ടുകാര്‍ ‘പുലിവാല്‍ പിടിച്ചത്’ പഞ്ചായത്ത് മെംബര്‍ ! ഒടുവില്‍ സംഭവിച്ചത്…
നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടിച്ച പെരുമ്പാമ്പ് പഞ്ചായത്ത് മെംബര്‍ക്ക് ഉണ്ടാക്കിയത് വലിയ തലവേദന.ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടുങ്കരയ്ക്കു സമീപം റോഡരികില്‍ കണ്ട പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ വെട്ടിലായി. സംഭവം അറിഞ്ഞു പാമ്പിനെ കാണാന്‍ പഞ്ചായത്ത് അംഗം അരുണ്‍ പൂച്ചക്കുഴിയെത്തി. വനംവകുപ്പുകാരെ കാണാത്തതിന് പിന്നെയും പിന്നെയും വിളിച്ചെങ്കിലും രാത്രി ഡ്യൂട്ടി രണ്ടു വനിതകള്‍ക്കായതിനാല്‍ രാത്രി എത്താന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇവര്‍ വരുന്നതുവരെ പാമ്പിനെ സൂക്ഷിക്കാന്‍ പ്രദേശവാസികള്‍ക്കും ഭീതി. നാട്ടുകാരുടെ ആവശ്യപ്രകാരം അരുണ്‍ പൂച്ചക്കുഴി പെരുമ്പാമ്പിനെ ഏറ്റെടുത്തു. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസും വനപാലകരെ അറിയിക്കാന്‍ പറയുകയായിരുന്നു. ഏറെ നേരം നോക്കി മറ്റു മാര്‍ഗമില്ലാതെ പഞ്ചായത്ത് അംഗം സുഹൃത്തിനെയും കൂട്ടി പാമ്പിനെ മുട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസുകാര്‍ പാമ്പിനെ കൈപ്പറ്റി…
Read Moreഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലില്‍ പെട്ടെന്നതാ പെരുമ്പാമ്പ് ! വൈപ്പര്‍ ഇട്ട് പാമ്പിനെ ഓടിച്ച് ദമ്പതികള്‍; വിമര്‍ശം വിളിച്ചുവരുത്തുന്ന വീഡിയോ വൈറലാകുന്നു…
ഓടുന്ന കാറിന്റെ മുമ്പിലെ ചില്ലില്‍ പെട്ടെന്ന് പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും അവസ്ഥ. ഇത്തരത്തില്‍ ഓടുന്ന കാറിന്റെ മുന്നിലെ വിന്‍ഡ് സ്‌ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് അകറ്റിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ ഇടംപിടിക്കുന്നത്. കാര്‍ നിര്‍ത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്‌സണും റോഡ്‌നി ഗ്രിഗ്‌സും ബ്രൂസ് ഹൈവേയില്‍ നിന്ന് അലിഗേറ്റര്‍ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്. കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോള്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പകരം വൈപ്പര്‍ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാന്‍ ശ്രമിച്ച പാമ്പിനെ വൈപ്പര്‍ കൊണ്ട് തന്നെ ഇവര്‍ തടുത്തു. പിന്നീട് പാമ്പ് വിന്‍ഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം.…
Read More