16കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ‘സ​ഞ്ജു സാം​സ​ണ്’ ഏ​ഴു​വ​ര്‍​ഷം ത​ട​വ്…

കൗ​മാ​ര​ക്കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​ക്ക് ഏ​ഴു വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി.

ചി​റ​യി​ന്‍​കീ​ഴ് ആ​ന​ത്ത​ല​വ​ട്ടം എ​ല്‍​പി​എ​സി​ന് സ​മീ​പം സ​ഞ്ജു സാം​സ​ണെ​യാ​ണ് (34) തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കേ​സി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റെ ശി​ക്ഷി​ക്കു​ന്ന​ത്. 2016 ഫെ​ബ്രു​വ​രി 23നാ​ണ് സം​ഭ​വം. ചി​റ​യി​ന്‍​കീ​ഴ് നി​ന്ന് ട്രെ​യി​നി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന 16കാ​ര​നെ പ്ര​തി പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ത​മ്പാ​നൂ​ര്‍ പ​ബ്ലി​ക് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ട് പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു.
പീ​ഡ​ന​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞി​ല്ല.

വീ​ണ്ടും പ​ല ത​വ​ണ പ്ര​തി കു​ട്ടി​യെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പോ​കാ​ന്‍ ത​യാ​റാ​യി​ല്ല. ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം മെ​സേ​ജു​ക​ള്‍ അ​യ​ച്ച​തും കു​ട്ടി പ​ല​പ്പോ​ഴും ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ല്‍ ഭ​യ​പ്പെ​ടു​ന്ന​തും അ​മ്മ ശ്ര​ദ്ധി​ച്ചു.

കു​ട്ടി ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ​ത​പ്പോ​ള്‍ പ്ര​തി ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ മെ​സേ​ജു​ക​ള്‍ അ​യ​ച്ചു. മെ​സേ​ജു​ക​ള്‍ ക​ണ്ട അ​മ്മ പ്ര​തി​ക്ക് മ​റു​പ​ടി അ​യ​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ത്തി​ന്റെ വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും പോ​ലീ​സ് നി​ര്‍​ദേ​ശ പ്ര​കാ​രം പ്ര​തി​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ച്ച് ത​മ്പാ​നൂ​ര്‍ വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം പ്ര​തി ട്രാ​ന്‍​സ്‌​മെ​ന്‍ ആ​യി​രു​ന്നു. വി​ചാ​ര​ണ വേ​ള​യി​ല്‍ പ്ര​തി വ​നി​താ ട്രാ​ന്‍​സ് വു​മ​ണാ​യി മാ​റി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം കൂ​ടു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ജ​ഡ്ജി ആ​ജ് സു​ദ​ര്‍​ശ​ന്റേ​താ​ണ് വി​ധി.

Related posts

Leave a Comment