തി​രു​വാ​ർ​പ്പി​ൽ നി​ന്നും കാണാതായ യുവതിയും മുറച്ചെറുക്കനും തൃശൂരിൽ വിവാഹിതരായി; ഇരുവരും ഇന്ന് തിരിച്ചെത്തുമെന്ന് പോലീസ്

കു​മ​ര​കം: തി​രു​വാ​ർ​പ്പി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ 22കാ​രി​യാ​യ യു​വ​തി​യും മു​റ​ച്ചെ​റു​ക്ക​നും തൃ​ശൂ​രി​ൽ വ​ച്ചു വി​വാ​ഹി​ത​രാ​യ​താ​യി കു​മ​ര​കം പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. യു​വ​തി​യു​ടെ വി​വാ​ഹ നി​ശ്ച​യം ഞാ​യ​റാ​ഴ്ച ന​ട​ത്താ​ൻ വീ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണു യു​വ​തി​യെ കാ​ണാ​താ​യ​ത്.

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു മാ​താ​വ് ക​ഴി​ഞ്ഞ ദി​വ​സം കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി മു​റ​ച്ചെ​റു​ക്ക​നൊ​പ്പം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളും സ്ഥ​ല​ത്തി​ല്ലെ​ന്നും വി​വ​രം ല​ഭി​ച്ചു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു യു​വാ​വി​നൊ​പ്പം യു​വ​തി തൃ​ശൂ​രി​ലു​ണ്ടെ​ന്നും ഏ​താ​നും ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു വി​വാ​ഹം ന​ട​ത്തി​യെ​ന്നും മ​ന​സി​ലാ​യ​ത്. അ​വി​ടെ പ​ഞ്ചാ​യ​ത്തി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വാ​ർ​പ്പി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts