എയർ ഇന്ത്യ ചതിച്ചാശാനേ! കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല; അവസരം നഷ്ടമാക്കിയത് എയർ ഇന്ത്യയയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. എയർഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപിമാർ പാർലമെന്‍റിൽ എത്തിയത്. വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത് എയർ ഇന്ത്യയയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും ഡൽഹിയിലേക്കു തിരിച്ചത്. മുംബൈയിലെത്തിയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെടാൻ വൈകി. ഇതേതുടർന്ന് മുംബൈ-ഡല്‍ഹി യാത്രക്കായി എംപിമാർക്ക് മൂന്ന് വിമാനങ്ങള്‍ മാറികയറേണ്ടി വന്നു. അതേസമയം എയർഇന്ത്യ വിമാനങ്ങൾ മനപ്പൂർവം വൈകിപ്പിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.

Related posts