കൊച്ചി: കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം. പിടിയിലായ ഏഴു പേരെ കൂടാതെ കൂടുതല്‍ പേര് ഉണ്ടെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. എന്നാല്‍ ലഭിച്ച മൂന്ന് സിസിടിവി ദൃശ്യങ്ങളിലും യുവാക്കളെ മര്ദിച്ചവരായി കാണുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. മര്‍ദനമേറ്റവരുടെ ലാപ്ടോപ്പ് കണ്ടെത്താനുള്ള അന്വേഷണവും നടത്തുന്നുണ്ട്. ഇത് ആക്രമിച്ചവരുടെ പക്കലുണ്ടെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് പ്രതികളുടെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നുമാത്രമേ ഇതുസംബന്ധിച്ചും വ്യക്തത വരുത്താനാവൂ. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തൃക്കാക്കര എസി പറഞ്ഞു. അതേസമയം പ്രതികളുമായി അന്വേഷണംസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. വൈറ്റിലയിലെ കല്ലട ഓഫീസിലും യുവാക്കളെ മര്‍ദിച്ച വൈറ്റില ജംഗ്ഷനിലുമാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ശനിയാഴ്ചയാണ് നാല് ദിവസത്തേക്ക്…
Read MoreDay: April 29, 2019
കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകയെ യുഡിഎഫുകാര്‍ കൈയോടെ പിടികൂടി, പണി പാളിയെന്ന് മനസിലായപ്പോള്‍ വെട്ടിയിട്ട പോലെ തലകറങ്ങി താഴെവീണു, തലയും പൊട്ടി വോട്ടും നടന്നില്ല!! കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ നടന്ന സംഭവം ഇങ്ങനെ
കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പിടികൂടിയപ്പോൾ തലകറങ്ങി വീണ് തലപൊട്ടി. വോട്ടെടുപ്പ് ദിവസം കുറ്റ്യാട്ടൂരിലാണ് സംഭവം. കുറ്റ്യാട്ടൂർ തണ്ടപ്പുറം എഎൽപി സ്കൂളിലെ 170-ാം നന്പർ ബൂത്തിലെ വോട്ടറാണ് 174-ാം നന്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീഴുകയും അബദ്ധവശാൽ സ്കൂളിന് മുറ്റത്തേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് തല പൊട്ടുകയും യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തലയിൽ ഏഴ് തുന്നലുണ്ട്.
Read Moreഅഭിനയം പാളി, വീഴ്ചയിൽ തലപൊട്ടി ഏഴ് സ്റ്റിച്ച്; കള്ളവോട്ടിനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് പ്രവർത്തകർ കൈയോടെ പിടികൂടി; തലകറക്കം അഭിനയിച്ച വീണ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും
കണ്ണൂർ: കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പിടികൂടിയപ്പോൾ തലകറങ്ങി വീണ് തലപൊട്ടി.വോട്ടെടുപ്പ് ദിവസം കുറ്റ്യാട്ടൂരിലാണ് സംഭവം. കുറ്റ്യാട്ടൂർ തണ്ടപ്പുറം എഎൽപി സ്കൂളിലെ 170-ാം നന്പർ ബൂത്തിലെ വോട്ടറാണ് 174-ാം നന്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീഴുകയും അബദ്ധവശാൽ സ്കൂളിന് മുറ്റത്തേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് തല പൊട്ടുകയും യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തലയിൽ ഏഴ് തുന്നലുണ്ട്.
Read Moreഅന്ന് മുംബൈ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു; ഇപ്പോള്‍ കൊളംബോ സ്ഫോടനത്തില്‍ നിന്നും; മതഭീകരതയ്ക്ക് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ദമ്പതികള്‍
2008 മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായ ഇന്ത്യൻ യുവാവ് ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽനിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അഭിനവ് ചാരി, ഭാര്യ നവരൂപ് കെ. ചാരി എന്നിവരാണ് രക്ഷപ്പെട്ടത്. സ്ഫോടനം നടന്ന എട്ടു സ്ഥലങ്ങളിൽ ഒന്നായ കൊളംബോയിലെ ഗ്രാൻഡ് സിനമൻ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. ഒരു ബിസിനസ് ട്രിപ്പുമായി ബന്ധപ്പെട്ടാണ് ദുബായിൽ ജോലി ചെയ്യുന്ന ദന്പതികൾ കൊളംബോയിൽ എത്തിയത്. ഈസ്റ്റർ ഞായറാഴ്ച പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കവെ ഇടയ്ക്കു വച്ച് വൈദികൻ ആളുകളോടു പള്ളിയിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടു. പള്ളിയിൽനിന്നു പുറത്തുവന്ന ദന്പതികൾ ടാക്സി വിളിച്ച് ഭക്ഷണം കഴിക്കുന്നതിനായി പോയി. എന്നാൽ റോഡുകളിൽ അപ്രതീക്ഷിത തിരക്കു കണ്ട് ഹോട്ടലിലേക്കു മടങ്ങാൻ തീരുമാനിച്ചു. ഹോട്ടലിൽ എത്തിയപ്പോൾ എല്ലാവരും പുറത്തുനിൽക്കുകയാണ്. അപ്പോൾ സംഭവത്തിന്റെ വ്യാപതി മനസിലായില്ലെങ്കിലും പിന്നീട് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങൾ ലഭിച്ചു. കണ്മുന്നിൽ നടന്നതെല്ലാം ഒരു സിനിമ പോലെയാണു തോന്നുന്നതെന്ന് അഭിനവും ഭാര്യയും പറയുന്നു. 2008-ൽ…
Read Moreപോലീസ് ഉദ്യോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥ ഇതാണ്! പോലീസുകാരനായ അച്ഛനെ ജോലിക്ക് പോകാന്‍ സമ്മതിക്കാതെ നിലവിളിച്ച് കരയുന്ന മകന്; വികാരനിര്‍ഭരമായ രംഗങ്ങള്‍
വിദേശത്ത് ജോലിയുള്ളവര്‍ മാത്രമല്ല, പോലീസുകാരും പട്ടാളക്കാരും ജീവിതത്തില്‍ നേരിടുന്ന ചില വിഷമഘട്ടങ്ങളുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് ദീര്‍ഘനാളത്തേക്ക് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണീര്. ഇത്തരത്തില്‍ ജോലിക്കായി വീട്ടില്‍ നിന്ന് പോകാനിറങ്ങുന്ന പോലീസ് ഓഫീസറോട് കരഞ്ഞുകൊണ്ട് പോകല്ലേ എന്ന് അപേക്ഷിക്കുന്ന മകന്റെ വീഡിയോ. അതിവൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അരുണ്‍ ബോത്റ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പോലീസ് ഉദ്യോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥ ഇതാണ്. ദീര്‍ഘമേറിയതും ക്രമമില്ലാത്തതുമായ ഡ്യൂട്ടി സമയം കാരണം മിക്ക പോലീസ് ഉദ്യോഗസ്ഥരും ഈ അവസ്ഥ നേരിടേണ്ടി വരുന്നു. ഈ വിഡിയോ കാണുക’. എന്ന കുറിപ്പോടുകൂടിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ കരയുന്ന മകനെ ആശ്വസിപ്പിക്കുകയാണ് ആ അച്ഛന്. ‘മോന് കരയാതെ, അച്ഛന് ഉടന്‍ തിരിച്ചുവരും’ എന്നാണ് പോലീസുകാരന്…
Read Moreജില്ലയിലെ വോട്ടിംഗ് യന്ത്രത്തിനെതിരേ യുഡിഎഫ്, തപാല്‍ ബാലറ്റ് തട്ടിയെടുക്കുന്നതായി ബിജെപി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണവുമായി മുന്നണികൾ
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടായ അപാകതകള്‍ സംബന്ധിച്ച് പരാതിയുമായി യുഡിഎഫ്. തപാല്‍ ബാലറ്റുകള്‍ വ്യാപകമായി തിരിമറി നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി. ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ 2006 ല്‍ നിര്‍മിച്ചതും ധാരാളം അപാകതകള്‍ ഉള്ളതുമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്് ആരോപിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് സമയത്ത് വ്യാപകമായി അപാകതകള്‍ കണ്ടിട്ടും നടപടികളുണ്ടായില്ല.തെരഞ്ഞെടുപ്പ് ദിവസം ഇരുപത്തിയഞ്ചോളം ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ അപാകതകള്‍ കണ്ടെത്തി. ഇത്ര വ്യാപകമായി വോട്ടിംഗ് മെഷീനുകളില്‍ അപാകതകള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള അപാകതകളാണ് ജില്ലയില്‍ ഉണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പഴക്കം ചെന്ന മെഷീനുകള്‍ കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു. വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് ഇപ്പോള്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിവേദനത്തില്‍ ഡിസിസി ആവശ്യപ്പെട്ടു. വോട്ടിംഗ്…
Read Moreആഘോഷപൂർവം ഉദ്ഘാടനം ചെയ്ത ആറന്മുള വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി
പത്തനംതിട്ട: രാജ്യത്ത് ആദ്യ വൈദ്യുതി സുരക്ഷാ ഗ്രാമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി. ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത പദ്ധതി പ്രഹസനമായി മാറിയെന്ന് ആക്ഷേപം.വേനൽമഴ ആരംഭിച്ചതോടെ വൈദ്യുതി സുരക്ഷാ ഗ്രാമം ഭീഷണിയിലാണ്. ശക്തമായ ഇടിമിന്നൽ ആറന്മുളയിൽ സർവനാശം വിതയ്ക്കുകയാണ്. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ പോലും ഫലപ്രദമല്ല. ആറന്മുള ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ കൈയെത്തും ഉയരത്തിലാണ്. ഇതിന്റെ ഫ്യൂസ് കാരിയറുകൾ തുറന്ന ജാലകമാണ്. ഇവയും കൈയെത്തും ഉയരത്തിലാണ്. തന്നെയുമല്ല ഏറെ കാരിയറുകൾക്കും സുരക്ഷാ കവചം പോലുമില്ല. വേനൽമഴയിലെ ഇടിമിന്നലിൽ ട്രാൻസ്ഫോർമർ ഫ്യൂസ് കാരിയറുകളിൽ നിന്ന് പൊട്ടിത്തെറിയും തീയും നിത്യസംഭവമാണെന്ന് സമീപവാസികളും വ്യാപാരികളും പറയുന്നു. ട്രാൻസ്ഫോർമറിനു തൊട്ടടുത്താണ് വെയ്റ്റിംഗ്ഷെഡ്. പന്തളം ഭാഗത്തേക്കുള്ള ബസ് കാത്ത് നിരവധി യാത്രക്കാരും വിദ്യാർഥികളും ഇവിടെ എത്താറുണ്ട്. മഴ പെയ്യുന്പോൾ വെയ്റ്റിംഗ്ഷെഡിൽ അഭയം തേടുന്നവരുടെ എണ്ണവും കൂടും. ഇതിനോടു ചേർന്ന ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഏറെ…
Read Moreഇനിയും കാത്തിരിക്കണം; നാഗമ്പടം പാലം പൊളിക്കലിൽ പണി പാളിയത് റെയിൽവേക്കോ കരാർ കമ്പനിക്കോ ?
കോട്ടയം: പാളിയത് പാലം പൊളിക്കുവാൻ കരാർ ഏറ്റെടുത്ത കന്പനിക്കോ അതോ റെയിൽവേയ്ക്കോ. കഴിഞ്ഞ ഏതാനും മാസങ്ങളായി നാഗന്പടത്തെ പാലം പൊളിച്ചു നീക്കുവാൻ ശ്രമം തുടങ്ങിയിട്ട്. കാലപ്പഴക്കമോ ബലമോ പരിഗണിക്കാതെയാണോ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിച്ചു നീക്കുവാൻ ശ്രമം നടത്തിയതെന്ന ആരോപണമാണു ഉയർന്നിരിക്കുന്നത്. പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതു സംബന്ധിച്ച വിശദീകരണം നൽകുവാൻ കരാർ കന്പനിക്കും റെയിൽവേക്കും ഇതുവരെ വ്യക്തമായ നടപടിയില്ല. കോട്ടയം നഗരത്തെ ഒരുദിവസം നിശ്ചലമാക്കി റെയിൽവേ നടത്തിയ നടപടിയ്ക്കെതിരെ ജനരോക്ഷം ശക്തമാണ്. ഇന്നലെ ഉച്ചയോടെ പൊട്ടാതെ വന്ന ഡിറ്റനേറ്ററുകൾ നീക്കം ചെയ്തു. ഇതരസംസ്ഥാനങ്ങളിൽ പല കെട്ടിടങ്ങളും കരാർ കന്പനിയായ തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രോജക്ട് സ്ഫോടനം നടത്തി പൊളിച്ചിട്ടുണ്ടെന്നു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് റെയിൽവേ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. റെയിൽവേ ആദ്യമായാണു ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ അവലംബിക്കുന്നത്. തൊട്ടടുത്ത് പുതിയ പാലവും കെട്ടിടങ്ങളുമുള്ളതിനാൽ കൂടുതൽ…
Read Moreകര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്, കുമാരസ്വാമിയുടെ മകന് വന്‍ മാര്‍ജിനില്‍ തോല്‍ക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, കോണ്‍ഗ്രസുകാര്‍ സുമതലയ്ക്കായി പ്രവര്‍ത്തിച്ചെന്നും തങ്ങളെ ചതിച്ചെന്നും ജനതദള്‍
തുടക്കം മുതല്‍ ആടിയുലയുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതദള്‍ സര്‍ക്കാരിന് വലിയ പ്രഹരമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയുമായ നിഖില്‍ ഗൗഡ തോല്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇരുപാര്‍ട്ടികളുടെയും ഉറക്കം കെടുത്തുന്നത്. ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സുമലത അംബരീഷ് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. ജനതാദളിന്റെ കണക്കെടുപ്പിലും ജയം ഉറപ്പില്ല. നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയാണെങ്കിലും കോണ്‍ഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു. കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. മണ്ഡ്യ ,മലവള്ളി നിയമസഭ മണ്ഡലങ്ങളും സുമലതക്ക് ഒപം നില്ക്കും. ഈ മണ്ഡലങ്ങളിലെ ജെഡിഎസ് എംഎല്‍എമാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മുന്നോട്ട് വന്നിരുന്നു. ഈ ലോകസഭ മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റുകളും ജെഡിഎസിന്റെ കൈയില്‍ ആണ്. സുമലതയ്ക്കായി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെ…
Read Moreവാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി; നടക്കാൻ പോകുന്നത് ത്രികോണ മത്സരമോ ?
നിയാസ് മുസ്തഫ ഉത്തർപ്രദേശിലെ വിവിഐപി മണ്ഡലമായ വാരാണസി സാക്ഷ്യംവഹിക്കാൻ പോകുന്നത് ത്രികോണ മത്സരത്തിനോ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യ സ്ഥാനാർഥിയായി മത്സരിക്കുന്നത് ശാലിനി യാദവ് ആണ്. കോൺഗ്രസ് സ്ഥാനാർഥി ആയി അജയ് റായിയും. മോദിക്കെതിരേ വാരാണസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിക്ക് ആഗ്രഹമുണ്ടായിരുന്നു. രാഹുൽഗാന്ധി പറഞ്ഞാൽ വാരാണസിയിൽ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞതാണ്. എന്നാൽ അവസാന നിമിഷം പ്രിയങ്ക മത്സരിക്കേണ്ടതില്ലായെന്ന തീരുമാനത്തിൽ രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും എത്തി. ഇതോടെ 2014ൽ മോദിയെ നേരിട്ട അജയ് റായി കോൺഗ്രസിന്റെ സ്ഥാനാർഥി ആയി വീണ്ടും വന്നിരിക്കുന്നു. മോദിക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ ഏക സ്ഥാനാർഥി എന്ന ആശയം നടപ്പിലാകാതെ പോയതിൽ ബിജെപി ക്യാന്പ് ആഹ്ലാദത്തിലാണ്. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കാനെത്തിയാൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം പിന്തുണ നൽകിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പ്രിയങ്ക വന്നാൽ മോദി രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. വാരാണസിയിലെ…
Read More