ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിനിർണയിക്കാൻ രാജ്യത്തിന്റെ ഹൃദയഭൂമിക ഇന്ന് വോട്ട് രേഖപ്പെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ രാജസ്ഥാനും മധ്യപ്രദേശും ആദ്യമായി ഇന്ന് പോളിംഗ് ബൂത്തിലെത്തും. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒമ്പതു സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. മഹാരാഷ്ട്ര(17), രാജസ്ഥാൻ(13), യുപി(13), ബംഗാൾ(എട്ട്), ഒഡീഷ(ആറ്), മധ്യപ്രദേശ്(ആറ്), ബിഹാർ(അഞ്ച്), ജാർഖണ്ഡ്(മൂന്ന്) ജമ്മുകാഷ്മീർ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളാണിവ. സിപിഐയുടെ കനയ്യ കുമാര്‍, കോണ്‍ഗ്രസിന്റെ ഊര്‍മിള മതോണ്ട്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ആര്‍എല്‍സ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. രാജസ്ഥാന് മുഖ്യമന്ത്രി അശോക്…
Read MoreDay: April 29, 2019
തീവ്രത വർധിച്ച് “ഫോനി’; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് അതിതീവ്രമാകും. വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ തിങ്കളും ചൊവ്വയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ തീരത്തു തിരിച്ചെത്തണമെന്ന നിർദേശവും നേരത്തെ നൽകിയിരുന്നു.…
Read Moreആതിര സ്ഥിരം പ്രശ്നക്കാരി, അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമിച്ചതിന് ഒന്നര വയസുള്ള മകളുമായി ജയിലില്‍ കിടന്നത് ആറുദിവസം, ജന്മംകൊടുത്ത മാതാവു തന്നെ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകള്‍
ദുരൂഹസാഹചര്യത്തിൽ ഒന്നര വയസുകാരി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. അമ്മയെ അറസ്റ്റ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാർഡിൽ കൊല്ലംവെളി കോളനിയിൽ ഷാരോണ്‍- ആതിര ദന്പതികളുടെ മകൾ ആദിഷയാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപ്പോൾ വീട്ടിൽ കുട്ടിയും അമ്മ ആതിരയും മുത്തച്ഛൻ ബൈജുവുമായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 വരെ പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി വീട്ടിലേക്കു കയറി. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന ബൈജുവിന്റെ അടുത്തെത്തി കളിച്ചശേഷം അടുത്ത മുറിയിലേക്കു പോയി. അല്പസമയത്തിനു ശേഷം അടുത്ത മുറിയിൽനിന്നു കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ ബൈജു എന്താണെന്നു തിരക്കിയെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ആതിര നൽകിയത്. ഒന്നരയോടെ ആതിര കുട്ടിയെ തോളിലിട്ടുകൊണ്ട് അടുത്ത വീട്ടിൽചെന്നു കുട്ടി അനങ്ങുന്നില്ലെന്നു പറഞ്ഞു. എന്തുകൊണ്ട് വീട്ടിലുള്ള മുത്തച്ഛനെ അറിയിച്ചില്ല എന്ന് ആതിരയോടു ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. തുടർന്ന് അയൽവാസികളോടൊപ്പം കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, കുട്ടി…
Read Moreമൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്റെ അത്യുഗ്രന്‍ പാട്ട്! സോഷ്യല്‍മീഡിയ വഴി വൈറലായതോടെ യുവാവിന് അഭിനന്ദനപ്രവാഹം; വീഡിയോ
ഓരോ സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഓരോരുത്തരിലും ഒളിഞ്ഞു കിടക്കുന്ന സര്‍ഗവാസനകള്‍ പുറംലോകം അറിയുന്നത്. ആധുനിക ലോകത്തില്‍ സോഷ്യല്‍മീഡിയയാണ് പലപ്പോഴും അതിനുള്ള സാഹചര്യങ്ങളും വഴികളും ഒരുക്കുന്നത്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയ വഴി താരമാിരിക്കുകയാണ് ഒരു പയ്യന്‍സ്. മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന് പാടുന്ന പാട്ടാണ് വൈറലായിരിക്കുന്നത്. വിജയ്യും സിമ്രാനും അഭിനയിച്ച, തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്. ആദ്യം വെറുതെ ഒരു ശ്രമം നടത്തി നോക്കിയപ്പോള്‍, ചുറ്റും നിന്നവര്‍ പ്രോത്സാഹിപ്പിച്ചു. മുഴുവന്‍ പാടാന്‍ ആവശ്യപ്പെട്ടു. അല്‍പ്പം ചമ്മലുണ്ടെങ്കിലും പാട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് യുവാവ് മൈക്ക് താഴെവെച്ചത്. ഏതായാലും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ഗാനം. https://youtu.be/pdK4x5lvtak
Read Moreപലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല! കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന് വിശപ്പകറ്റുക; കടന്നു വന്ന പാതയെക്കുറിച്ച് ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് ഗോമതി
വിജയ കിരീടമണിഞ്ഞ പലരുടെയും ജീവിത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് നോക്കിയാല്‍ കാണുന്ന കാഴ്ച അത്ര മനോഹരമായിരിക്കില്ല. കഷ്ടപ്പാടിന്റെയും വേദനയുടെയും മുറിപ്പാടുകളാവും അവിടെ കാണാന്‍ സാധിക്കുക. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്നാട് സ്വദേശി ഗോമതി മാരിമുത്തുവിന് പറയാനുള്ളതും അത്തരത്തിലുള്ള ഒരു കഥയാണ്. കണ്ണു നിറഞ്ഞാണ് മാധ്യമങ്ങളോട് ഗോമതി ആ കഥ പറഞ്ഞത്. കടന്നുപോയ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഗോമതി പറയുന്നതിങ്ങനെ: അച്ഛനായിരുന്നു കരുത്ത്. എന്നാല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്കൂട്ടറായിരുന്നു ഏകരക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛന് ഈ സ്കൂട്ടറില്‍ കൊണ്ടുവിടും” വൈദ്യുതി പോലുമില്ലാത്ത തിരുച്ചിയിലെ ആ ഗ്രാമത്തില്‍ അന്ന് ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടിയ കാലം മറക്കാനാകില്ല. ”പലപ്പോഴും ആകെ കുറച്ച്…
Read Moreസോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം! സുപ്രീംകോടതിയില്‍ ബിജെപി നേതാവിന്റെ പൊതുതാത്പര്യ ഹര്‍ജി; കലാപങ്ങളും വര്‍ഗീയ ലഹളകളും കുറയ്ക്കാനുള്ള മാര്‍ഗമെന്ന് വിശദീകരണം
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയില്‍ ബി.ജെ.പി നേതാവിന്റെ പൊതുതാല്പര്യ ഹര്‍ജി. അഭിഭാഷകനും ഡല്‍ഹിയിലെ ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആധാറുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും അശ്വനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. രാജ്യത്ത് നിലവില്‍ 35 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ 10 ശതമാനം വ്യാജമാണെന്നും അശ്വനി ഉപാധ്യയ നല്കിയ ഹരജിയില്‍ വ്യക്തമാക്കി. രാജ്യത്തെ നിരവധി കലാപങ്ങളും വര്‍ഗീയ ലഹളകളും സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഉണ്ടാവുന്നതെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും ഇയാള്‍ പറഞ്ഞു. രാജ്യത്തെ നിരവധി പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. പലപ്പോഴും ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന സംശയമുണ്ടാകുന്നുണ്ടെന്നും…
Read More