തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി കേരളത്തിൽ സജീവമായി ഉണ്ടാകുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻചാണ്ടി. സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി പറയുന്നവരെ തള്ളിക്കളയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കും. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഐശ്വര്യകേരള യാത്രയിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ് മലപ്പുറം ജില്ലയുടെയും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ വയനാട്, ആലപ്പുഴ ജില്ലകളുടെയും ചുമതല വഹിക്കും. മറ്റ് സ്ഥലങ്ങളിൽ അതാത് എംപിമാർ നേതൃത്വം നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് മുന്നോടിയായി ശശി തരൂർ എംപി അഞ്ച് സ്ഥലങ്ങളിൽ ജനങ്ങളുമായി…
Read MoreDay: January 23, 2021
ഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്; ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ്
ന്യൂഡല്‍ഹി: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീൽ, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്സിന് കയറ്റുമതി ചെയ്യും. യുകെആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറത്തിന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍രാജ്യങ്ങളായ ഭൂട്ടാന്, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിന് കയറ്റുമതി ചെയ്തിരുന്നു. കോവിഡ് വാക്സിൻ നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് റിയോ ഡി ഷാനെയ്റോ: ബ്രസീലിലേക്ക്…
Read Moreനേമം ബിജെപിയുടെ ഗുജറാത്ത്; ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് കുമ്മനം രാജശേഖരൻ. നേമത്ത് പാർട്ടിക്ക് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
Read Moreകുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതി കാമുകനൊപ്പം പിടിയിൽ; കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അറസ്റ്റിലായത്
മൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെ കാമുകനൊപ്പം പിടിയിൽ. വിവാഹത്തിൽനിന്നു പ്രതിശ്രുത വരൻ പിന്മാറിയതിനെത്തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആൻസിയെയും കാമുകനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റംസി ആത്മഹത്യചെയ്ത സംഭവത്തിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സാമൂഹ്യമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമായിരുന്നു യുവാവ്. കഴിഞ്ഞ 18 നാണ് ഇവരെ കാണാതായത്. ആൻസിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് മുനീർ ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആൻസിയും സാമൂഹ്യമാധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് റംസിയെ (24) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം സാന്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ യുവാവ് ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ…
Read Moreപുലിയിറച്ചിയുടെ സ്വാദ് അറിയും മുമ്പ് ഒറ്റ് പോയി; പുലിയെ കൊന്ന് മാംസം പങ്കിട്ട അഞ്ചു പേർ പിടിയിൽ; ഇതേസംഘം മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നതായി വനപാലകർ
അടിമാലി: കെണിയിൽപെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്(45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുന്പൻകുത്ത് ചെന്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തത്. ഇതേസംഘം നേരത്തെ മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നു. ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണിയൊരുക്കി സംഘം പുലിയെ പിടിക്കുകയായിരുന്നു. ആറുവയസുള്ള ആണ് പുലിയെയാണ് പിടികൂടിയത്. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തേതുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലായത്. 10 കിലോഗ്രാം പുലിയുടെ മാംസം ഇവരിൽനിന്നും കണ്ടെത്തി. റേഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാൻ, ജോമോൻ, അഖിൽ, ആൽബിൻ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.…
Read More